NEWS

വ്യത്യസ്ത കഥാപാത്രത്തിൽ കീർത്തിസുരേഷ് നായികയാകുന്ന 'കന്നിവെടി'

News

 

തമിഴിൽ 'ജോക്കർ', 'അരുവി', 'തീരൻ അധികാരം ഒൻഡ്രു', 'കൈതി' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച കമ്പനിയാണ് 'ഡ്രീം വാരിയേഴ്‌സ്'. ഈ ബാനർ അടുത്ത് നിർമ്മിക്കുന്ന ചിത്രമാണ് 'കന്നിവെടി'. സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത് കീർത്തി സുരേഷാണ്. നവാഗത സംവിധായകനായ ഗണേഷ്‌രാജ് സംവിധാനം ചെയ്യുന്ന 'കന്നിവെടി' ഒരു ത്രില്ലർ ചിത്രമായിട്ടാണത്രെ ഒരുങ്ങുന്നത്. പുതിയതായി വരുന്ന സാങ്കേതിക വിദ്യകളെ കൊണ്ടുള്ള നന്മകൾ  തിന്മകൾ  എന്നിവയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു വ്യത്യസ്ത ചിത്രം കൂടിയായിരിക്കുമത്രേ  'കന്നിവെടി'. കീർത്തി സുരേഷ് ഇതുവരെ അഭിനയിച്ചു പുറത്തുവന്നിട്ടുള്ള ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി കഴിഞ്ഞു.      
 ഈയിടെ റിലീസായി  ഇപ്പോഴും തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന 'മാമ്മന്നൻ' എന്ന ചിത്രമാണ് കീർത്തി സുരേഷിന്റേതായി അവസാനമായി തിയേറ്ററുകളിൽ  എത്തിയ ചിത്രം. തെലുങ്കിൽ  ഒരുങ്ങി വരുന്ന 'ബോലാ ശങ്കർ' തമിഴിൽ ഒരുങ്ങിവരുന്ന 'സൈറൺ',  'രഘു താത്ത' തുടങ്ങിയവയാണ് കീർത്തി സുരേഷ് ഇപ്പോൾ അഭിനയിച്ചു വരുന്ന മറ്റുള്ള ചിത്രങ്ങൾ.


LATEST VIDEOS

Latest