തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത മലയാളി നടിയായ കീർത്തി സുരേഷ് വിവാഹിതയാകുന്നു എന്നുള്ള തരത്തിലുള്ള ഗോസ്സിപ് വാർത്തകൾ അടിക്കടി മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോൾ കീർത്തി സുരേഷും, തമിഴ് സിനിമയിലെ ഹിറ്റ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ അതിലും കോളിവുഡിലുള്ള ചില വാർത്താ മാധ്യമങ്ങളിൽ പ്രചരിച്ചു വരുന്നത്. ഈ വാർത്തകൾക്ക് അനിരുദ്ധ് രവിചന്ദറിന്റെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണവും വന്നിട്ടില്ലെങ്കിലും, കീർത്തി സുരേഷിന്റെ പിതാവ് സുരേഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈയിടെ അദ്ദേഹം ഒരു മാധ്യമവുമായി സംസാരിക്കുമ്പോൾ യാതൊരു സത്യവും ഇല്ലാത്ത ഒരു വാർത്തയാണ് ഇപ്പോൾ പ്രചരിച്ചുവരുന്നത്. അതിൽ എള്ള് അളവോളം കൂടി സത്യം ഇല്ല എന്നാണു പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ ഒരു വ്യവസായിയുമായി കീർത്തി സുരേഷ് വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്പോഴും അതിനെ കീർത്തി സുരേഷും, കീർത്തിയുടെ പിതാവ് സുരേഷ് കുമാറും നിഷേധിച്ചിരുന്നു. തുടർന്ന് ഹിറ്റുകൾ നൽകിവരുന്ന സംഗീത സംവിധായകനായ അനിരുദ്ധ് ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ മോസ്റ്റ് വാണ്ടഡ് മ്യൂസിക് ടെക്‌നീഷ്യനാണ്. ഇദ്ദേഹവും ഇതിന് മുൻപ് നിറയെ ഗോസ്സിപ് കോളങ്ങളിൽ ഇടം പിടിച്ച വ്യക്തിയാണ്. നടിമാരായ ശ്രുതിഹാസൻ, പ്രിയാ ആനന്ദ്, ഗായികയും നടിയുമായ ആൻഡ്രിയ, മറ്റൊരു ഗായികയായ ജോനിതാ ഗാന്ധി തുടങ്ങിയവരെ സംബന്ധപെടുത്തിയാണ് അപ്പോൾ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഇവരുമായെല്ലാം അനിരുദ്ധ് രവിചന്ദറിന് കൂടുതൽ അടുപ്പം ഉണ്ടായിരുന്നു എന്നും അപ്പോൾ കോളിവുഡിൽ സംസാര വിഷയമായിരുന്നു. എങ്ങനെയായാലും അടിക്കടി ഗോസ്സിപ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരങ്ങളായി മാറിയിരിക്കുകയാണ് അനിരുദ്ധ് രവിചന്ദറും, കീർത്തി സുരേഷും!