NEWS

സിമ്പുവിന്റെ നായികയായി കീർത്തി സുരേഷ്

News

തമിഴിൽ ദുൽഖർ സൽമാൻ നായകനായി അഭിനയിച്ചു സൂപ്പർഹിറ്റായ ചിത്രമാണ് 'കണ്ണും കണ്ണും കൊള്ളയടിത്താൽ'. ഈ ചിത്രം സംവിധാനം ചെയ്ത ദേസിങ്കു പെരിയസാമി അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ സിമ്പുവാണ്‌ കഥാനായകനായി  അഭിനയിക്കുന്നത്. കമൽഹാസന്റെ 'രാജ്കമൽ ഫിലിംസ് ഇന്റർനാഷണ'ലാണ് ചിത്രം നിർമ്മിക്കുന്നത്.  ആദ്യം ഈ ചിത്രത്തിൽ സിമ്പുവിന് ജോഡിയായി അഭിനയിക്കാൻ ബോളിവുഡ് താരം ദീപിക പദുക്കോണുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ അത് ഫലവത്തായില്ല എന്നാണു പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്.  ഈ വിവരങ്ങൾ മുൻപ് നാനയിൽ നൽകിയിരുന്നു.

അതിനെ തുടർന്ന് ഇപ്പോൾ ഈ ചിത്രത്തിലെ നായകി കഥാപാത്രത്തിന് വേണ്ടി തെന്നിന്ത്യൻ താരം  കീർത്തി സുരേഷുമായി അന്തിമ ചർച്ചകൾ നടന്നു വരികയാണെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. കീർത്തി സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കുവാൻ കരാറിൽ ഒപ്പിടുകയാണെങ്കിൽ സിമ്പുവിന്റെ കൂടെ താരം അഭിനയിക്കുന്ന ആദ്യത്തെ ചിത്രമായിരിക്കും ഇത്. ഇനിയും പേരിടാത്ത ഈ ചിത്രം സിമ്പുവിന്റ് 48-ാമത്തെ ചിത്രമാണ്. ഈ ചിത്രത്തിനായി സിമ്പു ഇപ്പോൾ  ആയോധന കല പരിശീലിച്ച്‌ വരികയാണ്. അടുത്ത് തന്നെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്!  

കീർത്തി സുരേഷ് അഭിനയിച്ചു അടുത്ത് പുറത്തുവരാനിരിക്കുന്ന  തമിഴ് ചിത്രം 'മാമന്നൻ' ആണ്. തമിഴ് സിനിമയിലെ സെൻസേഷണൽ സംവിധായകനായ മാരി സെൽവരാജ് സംവിധാനം ചെയ്തിട്ടുള്ള ഈ ചിത്രത്തിൽ ഉദയനിധി സ്റ്റാലിനാണ് നായകൻ. ഇതു കൂടാതെ 'സൈറൺ' എന്ന തമിഴ് ചിത്രത്തിലും,  'ബോലാ ശങ്കർ' എന്ന തെലുങ്ക് ചിത്രത്തിലുമാണ് കീർത്തി സുരേഷ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.  .


LATEST VIDEOS

Top News