NEWS

തമിഴിൽ ഈ നായകനൊപ്പവും കീർത്തി സുരേഷ്...

News

 തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നടിയായ കീർത്തി സുരേഷ്,  നീണ്ടകാല സുഹൃത്തായ ആന്റണിയെ വിവാഹം ചെയ്തതിന് ശേഷം സിനിമയിൽ തുടർന്ന് അഭിനയിക്കുമോ എന്നുള്ള ചോദ്യം ഉയർന്നിരുന്നു. എന്നാൽ കീർത്തി സുരേഷ് സിനിമയിൽ തുടർന്ന് അഭിനയിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
  തമിഴിൽ 'ഗുഡ് നൈറ്റ്', 'ലവർ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച  'മില്യൺ ഡോളർ' കമ്പനി നിർമ്മിക്കുന്ന അടുത്ത ചിത്രത്തിൽ നായകിയായി അഭിനയിക്കാൻ കീർത്തി സുരേഷ് കരാറിൽ ഒപ്പിട്ടു എന്നുള്ള വാർത്തയാണ് പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. തമിഴിൽ  വിജയ്, വിക്രം സൂര്യ, ധനുഷ് തുടങ്ങിയ മുൻനിര നായകന്മാരൊപ്പം അഭിനയിച്ച കീർത്തി സുരേഷ്  അടുത്ത് അശോക് സെൽവൻ എന്ന താരത്തിനൊപ്പമാണ് ഇതിൽ  നായികയായി അഭിനിയിക്കുന്നത്. 'സൂദ് കവ്വും' 'പിസ്സ'  'ഓ മയ് കടവുളേ', തുടങ്ങി ഒരുപാട് തമിഴ് സിനിമകളിലും, 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള അശോക് സെൽവൻ നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനാണ് എന്നാണ് റിപ്പോർട്ട്. നായികാ കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രമായതിനാലാണത്രെ കീർത്തി സുരേഷ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.


LATEST VIDEOS

Top News