പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം നിരവധി അവാർഡുകൾക്ക് അർഹമായി
അമ്പത്തിനാലാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്നു ഉച്ചക്ക് പന്ത്രണ്ട് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജിയോ ബേബി സംവിധാനം ചെയ്ത കാതലാണ് മികച്ച ചിത്രം. ആടുജീവിതത്തിന്റെ സംവിധായകൻ ബ്ലെസിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജിന് സ്വന്തമായി. ഉർവശിയാണ് മികച്ച നടി. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതം നിരവധി അവാർഡുകൾക്ക് അർഹമായി. ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആടുജീവിതമാണ്. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. മികച്ച ചിത്രം: കാതൽ മികച്ച രണ്ടാമത്തെ ചിത്രം: ഇരട്ട (സംവിധാനം രോഹിത്) മികച്ച സംവിധായകൻ: ബ്ലസ്സി (ആടുജീവിതം) മികച്ച നടൻ പൃഥ്വിരാജ്: (ആടുജീവിതം) മികച്ച നടി: ഉര്‍വശി (ഉള്ളൊഴുത്ത്, ബീന ആര്‍ ചന്ദ്രൻ (തടവ്) മികച്ച സ്വഭാവ നടൻ: വിജയരാഘവൻ (പൂക്കാലം) മികച്ച സ്വഭാവ നടി: ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ) മികച്ച കഥാകൃത്ത്: ആദര്‍ശ് സുകുമാരൻ (കാതല്‍) മികച്ച ഛായാഗ്രാഹണം: സുനില്‍ കെ എസ് (ആടുജീവിതം) മികച്ച തിരക്കഥാകൃത്ത്: രോഹിത് എം.ജി.കൃഷ്ണൻ. ചിത്രം: ഇരട്ട മികച്ച അവലംബിത തിരക്കഥ: ബ്ലസ്സി(ആടുജീവിതം) മികച്ച സംഗീത സംവിധാനം (ഗാനം): ജസ്റ്റിൻ വര്‍ഗീസ് (ചാവേര്‍) മികച്ച സംഗീത സംവിധായകൻ: മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കല്‍ (കാതല്‍) മികച്ച പിന്നണി ഗായകൻ: വിദ്യാധരൻ മാസ്റ്റര്‍ മികച്ച ശബ്‍ദരൂപ കല്‍പന: ജയദേവൻ, അനില്‍ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്) മികച്ച ശബ്‍ദമിശ്രണം: റസൂല്‍ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം) മേക്കപ്പ് ആര്‍ടിസ്റ്റ്: രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം) വസ്‍ത്രാലങ്കാരം: ഫെബിന (ഓ ബേബി) കലാമൂല്യമുള്ള മികച്ച ജനപ്രിയ ചിത്രം: ആടുജീവിതം (സംവിധാനം ബ്ലെസ്സി) മികച്ച നവാഗത സംവിധായകൻ: ഫാസില്‍ റസാഖ് (തടവ്) മികച്ച സിനിമയ്‍ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് ഗഗനചാരിക്കാണ്. മികച്ച നടനുള്ള ജൂറി പരാമര്‍ശം: കൃഷ്‍ണൻ (ജൈവം), ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍) മികച്ച ചലച്ചിത്ര ഗ്രന്ഥം: മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോര്‍ കുമാര്‍) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.