ചെന്നൈ: കേരളം തനിക്ക് എല്ലായ്‌പ്പോഴും സ്‌പെഷ്യലാണെന്ന് തമിഴ് സൂപ്പര്‍താരം ചിലമ്പരശന്‍. മാര്‍ച്ച് 30 ന് പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രം പത്ത് തലയുടെ പ്രമോഷന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് താരം കേരളത്തെ ഓര്‍ത്തെടുത്തത്.
കേരളത്തിലെ എല്ലാവരെയും വന്ന് കാണണമെന്ന് തനിക്ക് ആഗ്രമുണ്ടായിരുന്നു, എന്നാല്‍ ഇത്തവണ അതിന് സാധിച്ചില്ല. അടുത്ത തവണ ഉറപ്പായും കേരളത്തിലെത്തി എല്ലാവരെയും നേരിക്കാണാം. വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രം മുതല്‍ തനിക്ക് കേരളത്തിലെ സിനിമാ ആസ്വാദകര്‍ നല്‍കിയ പിന്തുണ എല്ലായ്‌പ്പോഴും ഓര്‍ക്കും. ആ പിന്തുണ ഇനിയുമുണ്ടാകണമെന്നും ചിമ്പു പറഞ്ഞു
ഗൗതം മേനോന്‍, ഗൗതം കാര്‍ത്തിക്, പ്രിയ ഭവാനി ശങ്കര്‍, മലയാള താരം അനു സിതാര തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരിച്ച ചിത്രം മാര്‍ച്ച് 30ന് കേരളത്തിലെ 150 തീയേറ്ററുകളിലാണ് പ്രദര്‍ശിപ്പിക്കുക.