രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'KGF' എന്ന ചിത്രം മുഖേന പ്രശസ്തനായ സംവിധായകനാണ് പ്രശാന്ത് നീൽ. 'KGF'ന് ശേഷം പ്രഭാസിനെ നായകനാക്കി 'സലാർ' എന്ന ചിത്രം സംവിധാനം ചെയ്ത പ്രശാന്ത് നീൽ ഇപ്പോൾ അതിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്. ഇത് കൂടാതെ തെലുങ്ക് സിനിമയിലെ മറ്റൊരു പ്രശസ്ത ഹീറോയായ ജൂനിയർ എൻ.ടി.ആറിനെ നായകനാക്കിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് പ്രശാന്ത് നീലും, 'തല' അജിത്തും ചേർന്ന് തുടർന്ന് 2 സിനിമകൾ ചെയ്യാൻ ഒരുക്കങ്ങൾ നടത്തി വരികയാണെന്നുള്ള വാർത്ത പുറത്തു വന്നിരിക്കുന്നത്. ഈ രണ്ടു ചിത്രങ്ങളും നിർമ്മിക്കുന്നത് 'കെ.ജി.എഫി'ൻ്റെ ഹോംബാലെ ഫിലിംസാണെന്നുള്ള റിപ്പോർട്ടും ഉണ്ട്. 'KGF', 'സലാർ' ചിത്രങ്ങൾ പോലെ രണ്ടു ഭാഗങ്ങളായി എടുക്കുന്ന കഥയാണത്രെ പ്രശാന്ത് നീൽ അജിത്തിനായി ഒരുക്കിയിരിക്കുന്നത്. അജിത്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയർച്ചി'യാണ്. ഇതിന് ശേഷം ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ്. ഈ ചിത്രങ്ങളുടെ റിലീസിന് ശേഷം അജിത്ത് അഭിനയിക്കുന്ന ചിത്രം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്നതായിരിക്കുമെന്നതാണ് കോളിവുഡിലെ ഇപ്പോഴത്തെ ലേറ്റസ്റ്റ് ടോപ്പിക്ക്!