മുംബൈ: 'പഠാന്റെ' വിജയാഘോഷത്തിനിടെ കിങ് ഖാന്റെ ഏറ്റവും പുതിയ സിനിമയായ 'ജവാനിലെ ഒരു രംഗം ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. അറ്റ്‌ലി സംവിധാനം ചെയ്ത സിനിമയിലെ ഒരു വീഡിയോ ക്ലിപ്പ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷാരൂഖ് ഖാന്റെ ഒരു ആക്ഷന്‍ രംഗമാണ് ഇതിലുള്ളത്. ചിത്രത്തിന്റെ നീല പാന്റും നീല ഷര്‍ട്ടും ധരിച്ച ഖാന്‍ ആളുകളെ തല്ലുന്നതാണ് കാണുന്നത്. സ്ലോ മോഷനിലാണ് ഈ രംഗം ചിത്രീകരിച്ചത്. 2023 ജൂണില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് അതിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ചിത്രത്തിന്റെ ഒരു ചെറിയ വീഡിയോ ഇറങ്ങിയിരുന്നു.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത 'പത്താന്‍' ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസില്‍ 1050 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു.