NEWS

'കോലമാവ്‌ കോകില' ടീം വീണ്ടും വരുന്നു...

News

രജനികാന്ത് നായകനായ 'ജയിലർ' എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷിനെയോ, തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുനെയോ നായകനാക്കി നെൽസൺ സിനിമ സംവിധാനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നയൻതാര നായകിയാകുന്ന ചിത്രമാണ്  നെൽസൺ അടുത്ത് സംവിധാനം ചെയ്യാനിരിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ  പുറത്തുവന്നു കൊണ്ടിരിക്കുന്നത്. നയൻതാര നായകിയായി, നെൽസൺ സംവിധാനം ചെയ്തു  സൂപ്പർഹിറ്റായ ചിത്രമാണ് 'കൊലമാവ് കോകില'. നെൽസണും, നയൻ താരയും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിന്  ശേഷം വീണ്ടും നയൻതാരയെ നായികയാക്കി ഒരു പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്തു, നിർമ്മിക്കാനാണത്രെ നെൽസൺ തീരുമാനിച്ചിരിക്കുന്നത്. ഈ ചിത്രത്തിനും അനിരുദ്ധ് തന്നെയാണത്രെ സംഗീതം നൽകുന്നത്.        
നയൻതാര ഇപ്പോൾ  'അന്നപൂരണി', 'മണ്ണങ്ങാട്ടി' എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളെ തുടർന്ന് മണിരത്‌നം, കമൽഹാസൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന  കമലിന്റെ 234-മത്തെ ചിത്രത്തിൽ അഭിനയിക്കാനും നയൻതാര കരാറായിട്ടുണ്ട്. എന്നാൽ നെൽസണും, നയൻതാരയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എപ്പോൾ തുടങ്ങും എന്നതിനെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല.


LATEST VIDEOS

Top News