NEWS

ചലച്ചിത്രരംഗത്ത് 55 വർഷം പ്രേം പ്രകാശിന് കോട്ടയം പൗരാവലിയുടെ ആദരവ് 19-ന്

News

മലയാള ചലച്ചിത്രമേഖലയിലെ നിറസാന്നിധ്യമായ ശ്രീ. പ്രേം പ്രകാശ് തന്റെ സിനിമാ ജീവിതത്തിന്റെ 55-ാം വർഷത്തിലാണ്. ഈ വേള അദ്ദേഹത്തിന്റെ ജന്മജീവിത ദേശമായ കോട്ടയത്തെ പൗരാവലി ആഘോഷിക്കുകയാണ്

2023 ഓഗസ്റ്റ് 19-ന് വൈകു ന്നേരം നാലിന് കോട്ടയം ബി.സി.എം. കോളജ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഐഎഎ സ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ, സുപ്രീംകോടതി മുൻ ജഡ്ജി പത്മഭൂഷൺ ജസ്റ്റീസ് കെടി. തോമസ്, പ്രശസ്ത ചലച്ചിത്രതാരം പത്മശ്രീ ജയറാം, തോമസ് ചാഴികാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നഗരസഭാ ചെയർപേഴ്സൺ ബീൻസി സെബാസ്റ്റ്യൻ, ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, കാംകോം ടെക്നോളജീസ് സിഇഒ അജിത് നായർ എന്നിവർ പ്രസംഗിക്കും. പ്രേംപ്രകാശ് മറുപടി പ്രസംഗം നടത്തും. സമ്മേളനാനന്തരം പ്രേം പ്രകാശ് അഭിനയിച്ച സിനിമയിലെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഡോ. ജയപ്രകാശ് നേതൃത്വം നല്കുന്ന 'സ്മൃതി ഗാനമേളയും അരങ്ങേറും.

പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ഫാ. എമിൽ പുള്ളിക്കാട്ടിൽ സിഎംഐ, പ്രോഗ്രാം കോ-ഓർഡിനേറ്റർ മാത്യു കൊല്ലമലക്കാട്ട് എന്നിവർ പരിപാടികൾ വിശദീകരിച്ചു.


LATEST VIDEOS

Top News