NEWS

ധനുഷിന്റെ നായികയായി കീർത്തി സനോൻ

News

തമിഴിൽ വളരെ തിരുക്കുള്ള നടനാണ് ധനുഷ്. അതേ സമയം ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക് സിനിമകളിൽ അഭിനയിക്കാനും ധനുഷ് നേരം കണ്ടെത്താറുണ്ട്. ഹിന്ദിയിൽ  'രാഞ്ജന', 'അത്രംഗി രേ'  എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ആനന്ദ് എൽ. റോയിയുടെ സംവിധാനത്തിൽ ഒരു ചിത്രത്തിൽ അഭിനയിക്കാനിരിക്കുകയാണ് ധനുഷ്.  'തേരേ ഇസ്‌ക് മെയിൻ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. ഈ ചിത്രത്തിൻ്റെ പ്രഖ്യാപനം കുറച്ചു മാസങ്ങൾക്ക് മുൻപ് നടന്നുവെങ്കിലും ധനുഷ് മറ്റ് ചിത്രങ്ങളിൽ ബിസിയായി അഭിനയിച്ച്‌ കൊണ്ടിരുന്നതിനാൽ  ഈ സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
 എന്നാൽ അടുത്തുതന്നെ  'തേരേ ഇസ്‌ക് മെയിൻ' ചിത്രത്തിന്റെ  ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. അതനുസരിച്ചു ഈ ചിത്രത്തിൽ ധനുഷിൻ്റെ നായികയായി അഭിനയിക്കുന്നത് ബോളിവുഡിലെ പ്രശസ്ത താരമായ കീർത്തി സനോൻ ആണെന്നുള്ള വാർത്തയും പുറത്തുവന്നിട്ടുണ്ട്. ആനന്ദ് എൽ.റോയി സംവിധാനം ചെയ്ത മുൻകാല ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു സിനിമയായിരിക്കുമത്രേ ഇത്. ഈ ചിത്രം  നവംബർ 28ന് തിയേറ്ററുകളിലെത്തുമെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.


LATEST VIDEOS

Top News