NEWS

ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞ 'ഡവറെയോളി അണ്ണൻ' പോലീസ് കസ്റ്റഡിയിൽ

News

അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത വിനീത് ശ്രീനിവാസൻ നായകനായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനെതിരെ വിമർശനവുമായി നടനായ ഇടവേള ബാബു അടുത്തിടെ രംഗത്ത് വന്നിരുന്നു. ഇതിൽ പിന്നെ നിരവധി പേർ നടനെ പ്രതികൂലിച്ചും രംഗത്തെത്തി. ശേഷം താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് അപമാനിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുന്നുവെന്നും പറഞ്ഞ് ബാബു രംഗത്ത് വന്നിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകിയിരുന്നു.

ഇതേതുടർന്ന് ബാബുവിനെ അപമാനിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വീഡിയോപങ്കുവെച്ച തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുതിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡവറെയോളി അണ്ണൻ എന്ന യുട്യൂബ് ചാനലിന് ഉടമയാണ് ഇയ്യാൾ.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.


LATEST VIDEOS

Latest