സ്വന്തം പിതാവിന്‍റേയും അനുജത്തിയുടെയും കൊലപാതകങ്ങൾ നേരിട്ട് കാണേണ്ടി വന്ന ഒരു 13 വയസ്സുകാരന്‍റെ കഥ പറയുന്ന കുമ്പസാരം എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ വൈറലാകുന്നു. 13 വയസ്സുള്ള ഗീവർഗീസ് എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയ ക്രിസ്റ്റോ ബിന്നറ്റ് എന്ന കൊച്ചു കലാകാരനെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. മാസ് ഓഡിയോസ് ആൻഡ് വീഡിയോസിന്‍റെ ബാനറിൽ മനു സോമരാജ് നിർമ്മിച്ച് സുരേഷ് മെഴുവേലി സംവിധാനം നിർവഹിച്ച ഈ കൊച്ചു ചിത്രത്തിന്‍റെ വിജയം വളർന്നുവരുന്ന ഒരുകൂട്ടം കലാകാരന്മാരുടെ സംഭാവനയാണ്. ശിവജി ഗുരുവായൂർ എന്ന അതുല്യ നടൻ ഒരു പള്ളി വികാരിയായി ഈ ചിത്രത്തിൽ വേഷമിടുന്നു. സുഭാഷ് പന്തളം, അനുഗ്രഹ സജിത്ത്, ബാഗിയോ ജോർജ്ജ്, പ്രിൽന രാജ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. പ്രശസ്ത കലാസംവിധായകൻ രാജീവ് കോവിലകം വില്ലൻ വേഷത്തിൽ എത്തുന്നു. എബി രവീന്ദ്രയാണ് ഛായാഗ്രഹണം.