തിരുവനന്തപുരത്ത് രണ്ടു വയസുമുതൽ 16 വയസുവരെയുള്ള കുട്ടികളുടെ ടാലന്റ് പരിപോഷിക്കുന്നതിനായി ആരംഭിച്ച ഏഷ്യയിലെ ഏറ്റവും വലിയ കിഡ്‌സ് ഷോയായ കുട്ടിത്തം-2023 ന്റെ ഭാഗമായി നവംബർ 4,5 തീയതികളിലായി നടത്തിയ ആദ്യ ഫോട്ടോഷൂട്ടിൽ നാൽപതോളം കുട്ടികൾ പങ്കെടുത്തു. രണ്ടു ദിവസങ്ങളായി നടന്ന ഫോട്ടോഷൂട്ടിലും കുട്ടിത്തം കുട്ടികളുമായുള്ള സംവാദത്തിലും ദേശീയ ചലചിത്ര അവാർഡ് ജേതാവും പ്രശസ്ത സിനിമാ സംവിധായകനുമായ വിസി അഭിലാഷ്, പ്രശസ്ത സിനിമാ തിരക്കഥാകൃത്തും എഴുത്തുകാരനുമായ കൃഷ്‌ണ പൂജപ്പുര, പ്രശസ്ത സിനിമാ സംവിധായകൻ മനോജ് പാലോടൻ തുടങ്ങി സിനിമാ -കലാ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഫോട്ടോഷൂട്ടിൽ പങ്കെടുത്ത മിടുക്കരായ പല കുട്ടികളും ഭാവിയിൽ മികച്ച താരങ്ങളായി മാറുമെന്ന് പങ്കെടുത്ത വിസി അഭിലാഷും കൃഷ്‌ണ പൂജപ്പുരയും അഭിപ്രായപ്പെടുകയുണ്ടായി .
ഇതിനകം തന്നെ പാലക്കാടും വയനാടും നടത്തിയ കുട്ടിത്തം ഫോട്ടോഷൂട്ടിലും ഫാഷൻ ഷോയിലും നൂറുകണക്കിന് കുട്ടികളാണ് തങ്ങളുടെ കഴിവുകൾ മാറ്റുരക്കുവാനായി എത്തിയത് . വയനാടിനും പാലക്കാടിനും ശേഷം കുട്ടികളുടെ ആറാട്ട് അനന്തപുരിയിൽ എന്ന ടാഗ്‌ലൈനുമായി എത്തിയ കുട്ടിത്തം ടാലന്റ് ഷോ തിരുവനന്തപുരത്ത് ഡിസംബർ അവസാന വാരമാണ് നടക്കുന്നത്.
ഓരോ കുട്ടിയിലെയും പ്രത്യേക കഴിവുകളെ തിരിച്ചറിയുവാനും അതിനെ പരിപോഷിപ്പിക്കുവാനും കൂടുതല്‍ മികച്ചതാക്കിയെടുക്കുവാനും നിറയെ നല്ല കഥകള്‍ പറയുവാനും അതത് മേഖലയിലെ പ്രഗത്ഭരും സിനിമാ മേഖലയിലെ പ്രഗത്ഭരും പങ്കെടുക്കുന്ന ഗ്രൂമിങ് സെക്ഷനുകൾ, ഫോട്ടോഷൂട്ടുകൾ, ഫാഷൻ ഷോകൾ എന്നിവ സംഘടിപ്പിക്കുന്നു.
ഓരോ കുട്ടിയുടെയും കഴിവുകളെ പ്രത്യേകം പ്രത്യേകം ഗ്രൂമിങ് ചെയ്ത് മികച്ച ഒരു പ്ലാറ്റ് ഫോം ഒരുക്കുന്ന കേരളത്തിലെ ആദ്യ ടാലന്‍റ് ഷോയായ കുട്ടിത്തം-2023 ന് പ്രശസ്ത സിനിമാ സംവിധായകൻ മനോജ് പാലോടനും ഇരുപത് വർഷത്തിലേറെയായി പരസ്യ-ബ്രാൻഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ബിഗ്ട്രി COO സന്തോഷ് കുമാറുമാണ് നേതൃത്വം നൽകുന്നത്. മനോജ് പാലോടന്റെ മനസിൽ വന്ന ഒരു ആശയത്തിൽ നിന്നാണ് കുട്ടിത്തം ആദ്യമായി ഉണ്ടായത് .
കുട്ടിത്തത്തിലും കുട്ടിത്തത്തിന്റെ പല സെക്ഷനുകളിലും പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുവാനും മറ്റു വിവരങ്ങൾക്കും 7591919955, 9072588845 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്