'റെഡ് ജയന്റ്' നിർമ്മിക്കുന്ന ചിത്രത്തിലാണ് കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത്. ഇത് കമൽഹാസന്റെ 234-മത്തെ ചിത്രമാണ്
'ഉലകനായകൻ' കമൽഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം 'ഇന്ത്യൻ-2' ആണ്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും കമൽഹാസൻ എച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം അടുത്ത മാസം തുടങ്ങും എന്നാണു പറയപ്പെടുന്നത്. ഇതിനെ തുടർന്ന് മണിരത്നം സംവിധാനം ചെയ്തു,
'റെഡ് ജയന്റ്' നിർമ്മിക്കുന്ന ചിത്രത്തിലാണ് കമൽഹാസൻ അഭിനയിക്കാനിരിക്കുന്നത്. ഇത് കമൽഹാസന്റെ 234-മത്തെ ചിത്രമാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം കുറച്ചു മാസങ്ങൾക്കു മുൻപ് നടന്നിരുന്നു. ഈ ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിക്കുന്നത് എ.ആർ.റഹ്‌മാനാണ്. ഇതിൽ കമൽഹാസ്സനോടൊപ്പം അഭിനയിക്കാൻ 'ജയം' രവി, ദുൽഖർ സൽമാൻ എന്നിവരുമായി ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ഈ സാഹചര്യത്തിൽ ചിത്രത്തിൽ കമലിനൊപ്പം നായികയായി അഭിനയിക്കാൻ 'ലേഡി സൂപ്പർസ്റ്റാർ' നയൻതാരയെ കരാർ ചെയ്തതായി ഒരു റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനായി നയൻതാരയ്ക്ക് വൻ തുക പ്രതിഫലം നൽകാനും തീരുമാനമായിട്ടുണ്ടത്രെ. രജനികാന്ത്, വിജയ്, അജിത്, സൂര്യ, വിക്രം, ധനുഷ്, സിമ്പു, കാർത്തി, ആര്യ, വിശാൽ, 'ജയം' രവി തുടങ്ങി തമിഴ് സിനിമയിലെ നിരവധി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം നയൻതാര അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ കമൽഹാസ്സനോടൊപ്പം അഭിനയിച്ചിട്ടില്ല. അത് ഇപ്പോൾ ഈ ചിത്രം മുഖേന നടക്കാനിരിക്കുകയാണ്. 'നായകൻ' എന്ന ചിത്രത്തിന് ശേഷം ഒരുപാട് വർഷങ്ങൾക്ക് ശേഷം മണിരത്നവും, കമൽഹാസനും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ കമൽഹാസന്റെ ജന്മദിനമായ നവംബർ 7-ന് പുറത്തുവരും എന്നും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.