NEWS

ഹാസ്യ നടൻ യോഗി ബാബുവിന്റെ ഭാര്യയായി ലക്ഷ്മി മേനോൻ...

News

'സുന്ദരപാണ്ഡ്യൻ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മലയാളിയായ ലക്ഷ്മി മേനോൻ. പിന്നീട് ലക്ഷ്മി മേനോൻ നായികയായി അഭിനയിച്ച 'കുംകി' എന്ന ചിത്രവും സൂപ്പർഹിറ്റായി വൻ കളക്ഷൻ നേടിയതിനാൽ തമിഴ് സിനിമയിൽ പ്രശസ്തയായ താരമായി മാറി! തുടർന്ന് 'നാൻ സികപ്പ് മനിതൻ', 'പാണ്ഡ്യ നാട്', 'ജിഗർതണ്ഡ', 'വേതാളം', 'കൊമ്പൻ' 'റെക്ക' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നെ ഒരു ചെറിയ ഇടവേളയ്ക്കു ശേഷം അതായത് ഏകദേശം 6 വർഷത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ ലക്ഷ്മി മേനോൻ 'പുലിക്കുട്ടി പാണ്ടി', 'ചന്ദ്രമുഖി-2' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഈ രണ്ടു ചിത്രങ്ങളും വൻ പരാജയമായിരുന്നു. നിലവിൽ താരം 'മലൈ', 'ശപ്തം' തുടങ്ങിയ തമിഴ് സിനിമകളിലാണ് അഭിനയിക്കുന്നത്. ഇതിൽ 'മലൈ' എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രശസ്ത ഹാസ്യ നടനായ യോഗി ബാബുവാണ്. ഇപ്പോൾ ചിത്രീകരണം നടന്നു വരുന്ന 'മലൈ'യിൽ യോഗി ബാബുവിന്റെ ഭാര്യയായിട്ടാണ് ലക്ഷ്മി മേനോൻ അഭിനയിക്കുന്നതെന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. തമിഴ് സിനിമയിലെ മുൻനിര നടന്മാരായ ശശികുമാർ, വിക്രം പ്രഭു, വിശാൽ, കാർത്തി, സിദ്ധാർത്ഥ്, വിജയ് സേതുപതി, അജിത്ത് തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിച്ച ലക്ഷ്മി മേനോൻ ഇപ്പോൾ ഹാസ്യ നടനായ യോഗി ബാബുവിന്റെ ഭാര്യയായി അഭിനയിക്കുന്ന വാർത്ത കോളിവുഡിൽ സംസാര വിഷയമായിരിക്കുകയാണ്.


LATEST VIDEOS

Top News