ചിത്രം തിയേറ്ററിൽ 75 ദിവസമായപ്പോഴാണ് കാവ്യാ മാധവൻ ചിത്രം കണ്ടത്
കലാലയ ജീവതവും സൗഹൃദവും പ്രണയവും രാഷ്ട്രീയവും ഒരു കുടക്കീഴിൽ എത്തിയ ലാൽ ജോസ് സംവിധാനം ചെയ്ത ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു 2006ൽ റിലീസ് ചെയ്ത ക്‌ളാസ്മേറ്റ്സ്. ക്‌ളാസ്മേറ്റ്സ് ഇന്നും കാണുമ്പോൾ പ്രേക്ഷക മനസ്സിനെ അവരുടെ ക്യാമ്പസ് ജീവതത്തിലേക്ക് കൊണ്ട് പോകുകയും കുറേയേറെ നല്ല ഓർമകളും നൽകുന്ന മനസ്സിൽ തൊട്ട ഒരേഒരു ചിത്രം.
ചിത്രത്തിലെ കഥാപാത്രങ്ങളെയും മറക്കാൻ കഴിയില്ല. പൃഥ്വിരാജും ജയസൂര്യയും അവതരിപ്പിച്ച പി സുകുമാരന്റെയും, സതീശൻ കഞ്ഞിക്കുഴിയുടെയും രാഷ്ട്രീയ പൊരുകളും, റസിയയുടെയും പാട്ടുക്കരനായ മുരളിയുടെയും പ്രണയവും നർത്തകിയായ താരക്കുറുപ്പിനെയും ഇന്നും പ്രേക്ഷകർ ഓർക്കുന്നു.
എന്നാൽ കാവ്യ മാധവൻ മനസില്ലാമനസോടെ അഭിനയിച്ച ചിത്രം കൂടിയാണിതെന്ന് സംവിധായകൻ ലാൽ ജോസ് പറയുന്നു. കഥകേട്ട് തന്റെ കഥാപാത്രം എന്തെന്ന് മനസിലാക്കിയതോടെ ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു കാവ്യ. ഇതിനെ പിന്നിലെ കാരണവും സംവിധായകൻ വ്യക്തമാക്കി.
നർത്തകിയായ താര എന്ന വേഷത്തെക്കാൾ കാവ്യക്ക് ഇഷ്‌ടപ്പെട്ടത് രാധിക ചെയ്ത റസിയ എന്ന കഥാപാത്രത്തെയായിരുന്നു. ആ വേഷം വേണമെന്ന് പറഞ്ഞായിരുന്നു കാവ്യയുടെ കരച്ചിൽ. എന്നാൽ സംവിധായകൻ ലാൽ ജോസ് തീരുമാനത്തിൽ നിന്നും മാറാൻ തയാറായിരുന്നില്ല. താര എന്ന കഥാപാത്രം ചെയ്യാന്‍ പറ്റില്ലെങ്കില്‍ പോകാം എന്നായതും കാവ്യയുടെ കരച്ചിൽ കൂടിയതല്ലാതെ ഒന്നുമുണ്ടായില്ല.
കാവ്യ ഒടുവിൽ മനസില്ലാമനസോടെ ആ കഥാപാത്രം ചെയ്തു. റസിയക്ക് നായികാ പ്രാധാന്യം തോന്നുമെന്നതായിരുന്നു കാവ്യയുടെ വിഷമത്തിന്റെ പ്രധാന കാരണം. സിനിമ നാട്ടുകാർ എല്ലാം കണ്ടിട്ടും നായികയായ കാവ്യ മാധവൻ അന്ന് കണ്ടില്ല.
ചിത്രം തിയേറ്ററിൽ 75 ദിവസമായപ്പോഴാണ് കാവ്യാ മാധവൻ ചിത്രം കണ്ടത്. ചിത്രം അന്നത്തെ ബോക്സ് ഓഫീസിൽ 24-25 കോടി രൂപ കളക്ഷനും നേടിയിരുന്നു.