8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യ രജനീകാന്ത് സവിധായകയുടെ കുപ്പായമണിയുന്ന ചിത്രമാണ് ലാല്‍ സലാം. ഇന്ന് ചെന്നൈയില്‍ ലാല്‍ സലാമിന്റെ ചിത്രീകരണം ആരംഭിക്കുകയാണ്. വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജനീകാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ട്.ക്രിക്കറ്റിന്റെ പശ്ചാതലത്തില്‍ ഒരുങ്ങുന്ന സ്പോര്‍ട്സ് ഡ്രാമയാണ് ലാല്‍ സലാം. വിഷ്ണു വിശാലും വിക്രാന്തും ചെന്നൈയില്‍ വച്ച് നടക്കുന്ന ചിത്രീകരണത്തില്‍ ഇന്ന് തന്നെ ജോയിന്‍ ചെയ്യും. 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പ്രശസ്ത തമിഴ് അഭിനേത്രി ജീവിത രാജശേഖറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രജനീകാന്തിന്‍റെ സഹോദരിയുടെ വേഷത്തിലാണ് ജീവിത എത്തുന്നത്. ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് സംഗീത കുലപതി എ.ആര്‍ റഹ്മാന്‍ ആണ്.തമിഴ്, തെലുങ്ക്, കന്നട,മലയാളം എന്നീ ഭാഷകളിലാവും ചിത്രം റിലീസ് ചെയ്യുക.