NEWS

ഫെബ്രുവരി 14. വാലന്‍റയിന്‍സ് ഡെ. നടി ലതിക ബാലമുരുകന് ഈ ദിവസം ഇരട്ടിമധുരം

News

ഫെബ്രുവരി 14. വാലന്‍റയിന്‍സ് ഡെ. നടി ലതിക ബാലമുരുകന് ഈ ദിവസം ഇരട്ടിമധുരമായിരിക്കും നല്‍കുക. പ്രണയത്തിന്‍റെ മാധുര്യവും സന്തോഷവും ഒരുവശത്ത് ആസ്വദിക്കുമ്പോള്‍ മറുവശത്ത് തന്‍റെ ആദ്യസിനിമയുടെ റിലീസിന്‍റെ ആഘോഷവും നടക്കുന്നു.

'2 ഗ ലൗ സ്റ്റോറി' എന്ന തമിഴ് സിനിമയുടെ റിലീസ് ഫെബ്രുവരി 14 നാണ്. കോയമ്പത്തൂര്‍ സ്വദേശിയായ ലതിക ബാലമുരുകന്‍ മ്യൂസിക് വീഡിയോകളിലും ഷോര്‍ട്ട് ഫിലിമുകളിലും ഷോര്‍ട്ട് വീഡിയോകളിലും ഒക്കെ അഭിനയിച്ചതിന് ശേഷമാണ് സിനിമയിലെത്തുന്നത്. ഇവയില്‍ പ്രശാന്ത് സംവിധാനം ചെയ്ത 'നെഞ്ചമെ നെഞ്ചമെ' എന്ന മ്യൂസിക് വീഡിയോ ലതികയ്ക്ക് സല്‍പ്പേര് നേടിക്കൊടുത്തിരുന്നു.

കാതല്‍ പ്രിസണ്‍, ഡാര്‍ക്ക് ചോക്ലേറ്റ്, എ ഡെ ആഫ്റ്റര്‍ ഫസ്റ്റ് നൈറ്റ്, യംഗ് വൈഫ്      (പാര്‍ട്ട് വണ്‍ ആന്‍റ് ടൂ), മന്ത്രം വന്ന പൊഴുതില്‍, പ്രഗ്നന്‍സി ബിഫോര്‍ മാര്യേജ് തുടങ്ങിയവയെല്ലാം ലതിക അഭിനയിച്ച് ശ്രദ്ധേയമായ ഹ്രസ്വചിത്രങ്ങളും വീഡിയോ ആല്‍ബങ്ങളുമാണ്.

റോമിയോ ജൂലിയറ്റ്, സീസണ്‍ ഓഫ് കാതല്‍ എന്നിങ്ങനെ രണ്ട് വെബ് സീരീസിലും ലതിക അഭിനയിച്ചിട്ടുണ്ട്. ഒരു തെലുങ്ക് മ്യൂസിക് വീഡിയോയിലും അഭിനയിച്ചിട്ടുള്ള ലതികയ്ക്ക് മലയാളം സിനിമയില്‍ അഭിനയിക്കണമെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.

തന്‍റെ സ്വന്തം ഊര് കോയമ്പത്തൂരാണെങ്കിലും ഞാന്‍ തമിഴ് പെണ്‍കുട്ടിയാണെങ്കിലും മലയാളികളുമായും മലയാളം സിനിമകള്‍ കണ്ടുമെല്ലാം മലയാളനാടിനോട് മനസ്സുകൊണ്ട് ഒരടുപ്പമുണ്ട് ലതിക പറഞ്ഞു.
 


LATEST VIDEOS

Latest