NEWS

ഒരു റീസ്റ്റാര്‍ട്ടിനൊരുങ്ങുന്ന Lekshmi R Pillai

News

ലക്ഷ്മിക്ക് സിനിമയോടുള്ള പാഷന്‍ എങ്ങനെയായിരുന്നു?

സിനിമാമോഹം പണ്ടെ ഉണ്ടായിരുന്നു. ഞാന്‍ മോഡലിംഗ് ഫീല്‍ഡിലായിരുന്നു ആദ്യം. അവിടുന്നാണ് ഒരു ഫ്രണ്ട് വഴി സിനിമയിലെത്തുന്നത്.

സ്ക്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് കലോത്സവങ്ങളില്‍ പങ്കെടുക്കുമായിരുന്നു?

കോളേജില്‍ ഞാന്‍ തമിഴ്നാട്ടിലാണ് പഠിച്ചത്. അവിടെ കോളേജ് ഡെയ്ക്കും ഒക്കെ ഞാന്‍ അത്യാവശ്യം പെര്‍ഫോം ചെയ്തിട്ടുണ്ട്.

2016-17 കാലഘട്ടത്തിലാണ് ഞാന്‍ മോഡലിംഗ് രംഗത്തുവരുന്നത്. ആ സമയത്ത് കുറെ ആഡ് ഫിലിംസ് ചെയ്തിട്ടുണ്ട്, റാംപിലൊക്കെ ഇറങ്ങിയിട്ടുണ്ട്. 2020 കഴിഞ്ഞപ്പോള്‍ ദുബായില്‍ ഒരു ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞു. ദുബായിലെ മോഡലിംഗ് കമ്പനിയില്‍ പല വര്‍ക്കുകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.

ആദ്യസിനിമ ഏതായിരുന്നു?

'മാമാങ്കം' സിനിമയിലൂടെയാണ് ഞാന്‍ വന്നത്. പക്ഷേ, അതില്‍ വലിയൊരു ക്യാരക്ടര്‍ റോള്‍ ഒന്നുമല്ലായിരുന്നു. 'ലൂസിഫര്‍' എന്ന സിനിമയിലാണ് ഞാന്‍ പിന്നെ അഭിനയിച്ചത്. ആ സിനിമയില്‍ ആദ്യം ഞാന്‍ കോ-ഓര്‍ഡിനേറ്ററായി വര്‍ക്ക് ചെയ്തിരുന്നു. അങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ചെറിയ ഒരു സീരിയല്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. ടോവിനോയുടെ കൂടെ ഒരു കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കാന്‍ ദൈവഭാഗ്യമുണ്ടായി എന്നുതന്നെ പറയാം. WHY? എന്നൊരു വാക്കുമാത്രമായിരുന്നു ഡയലോഗ്. ടോവിനോയുടെ കൗണ്ടറായി ആ WHY? വരുന്നത് അത്യാവശ്യം നല്ല ഹൈലൈറ്റായി മാറിയിരുന്നു.

സീരിയല്‍ രംഗം താല്‍പ്പര്യമാണോ?

'സ്വന്തം സുജാത'എന്ന സീരിയലില്‍ ഞാനഭിനയിച്ചിട്ടുണ്ട്. അതിന്‍റെ സെറ്റില്‍ ഞാന്‍ അസിസ്റ്റന്‍റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ക്യാമറയുടെ മുന്നിലും പിന്നിലും നില്‍ക്കുമ്പോള്‍ എനിക്ക് രണ്ടും രണ്ട് ഫീലാണ് തന്നിട്ടുള്ളത്. ക്യാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ ആക്ടറിംഗ് മാത്രം നോക്കിയാല്‍ മതി. എന്നാല്‍, പിന്നില്‍ നില്‍ക്കുമ്പോള്‍ ഒരു സിനിമയുടെ ജീവന്‍ എന്താണെന്ന് നമുക്കറിയാന്‍ കഴിയും.

സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് ഒരു ലക്ഷ്യമാണോ?

അതൊരു ലക്ഷ്യമായി മനസ്സിലുണ്ട്. എന്നാലിപ്പോള്‍ കുറച്ച് സിനിമകളില്‍ നല്ല കഥാപാത്രങ്ങളായി അഭിനയിക്കണമെന്നതാണ് ആഗ്രഹം.

വെബ്സീരീസിലും അഭിനയിച്ചിട്ടുണ്ടല്ലേ?

ഉണ്ട്. സോമരസവും വൈതരണിയും. എനിക്ക് ഏറ്റവും കൂടുതല്‍ ഹൈലൈറ്റായത് സോമരസമാണ്. കോവിഡ് ടൈമില്‍ എല്ലാവരും കൂടി തട്ടിക്കൂട്ടി ചെയ്ത വെബ് സീരീസാണത്. പക്ഷേ, ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ അത് നല്ലഹിറ്റായി. കാഴ്ചക്കാരുടെ അഭിപ്രായത്തെ മാനിച്ച് അവരത് സിനിമയാക്കി പുറത്തിറക്കുകയും ചെയ്തു.

ഇടയ്ക്കൊരു ഗ്യാപ്പ് ഉണ്ടായോ? അത്രകണ്ട് സജീവമായി കണ്ടില്ല?

ശരിയാണ്. രണ്ടരവര്‍ഷക്കാലം ഒരു ഗ്യാപ്പുണ്ടായി. എന്‍റെ വിവാഹം കഴിഞ്ഞു. ഇപ്പോള്‍ ഒരു വയസ്സുള്ള ഒരു മോളുണ്ട്. ഹസ്ബന്‍റിന്‍റെ പേര് അനൂപ്. മോള്‍ അപ്രിയ, അതുകൊണ്ട് രംഗം മാറി നില്‍ക്കേണ്ടതായി വന്നു. ഇനി ഒന്ന് റീസ്റ്റാര്‍ട്ട് ചെയ്യാം എന്ന് വിചാരിക്കുന്നു.

വീട്ടുകാരുടെ സപ്പോര്‍ട്ട് എങ്ങനെ?

എല്ലാവരും നല്ല സപ്പോര്‍ട്ട് തരുന്നുണ്ട്. പ്രത്യേകിച്ച് അമ്മയും സഹോദരനും ഹസ്ബന്‍റും. വെറുതെ ഇരിക്കാതെ എപ്പോഴും ആക്ടീവായി ഇരിക്കാനാണ് അനൂപ് പറയാറുള്ളത്.

 

 


LATEST VIDEOS

Interviews