NEWS

ലിയോ ഒരുങ്ങുന്നത് ഐ മാക്സ് ഫോര്‍മാറ്റില്‍

News

വിജയ്‌ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ ലിയോ.ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തമിഴകത്തെ ഏറ്റവും വിലകൂടിയ സംവിധായകനായ ലോകേഷ് കനകരാജ് ആണ്. ഒക്ടോബര്‍ 18 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഐ മാക്സ് ഫോര്‍മാറ്റില്‍ ആണ് ലിയോ ഒരുങ്ങുന്നത്.

മനോജ്‌ പരമഹംസയാണ്   ചായാഗ്രാഹകന്‍.  മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ട ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആയിരുന്നു ഇതിന്മുന്നേ ഐ മാക്സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്ത ആദ്യ തമിഴ് ചിത്രം. ഓരോ ദിവസവും ലിയോയെക്കുറിച്ചുള്ള  പല തരത്തിലുള്ള  അഭ്യൂഹങ്ങളാണ് കേള്‍ക്കുന്നത്. ബോളിവുഡ് താരം സഞ്ജയ്‌ ദത്താണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. സംവിധായകരായ അനുരാഗ് കശ്യപ്,ഗൌതം മേനോന്‍,മിഷ്ക്കിന്‍ തുടങ്ങിയവരും ലിയോയില്‍ അണിനിരക്കുന്നുണ്ട്.തൃഷ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി,മൻസൂർ അലി ഖാൻ, മാത്യു തോമസ്, അർജുൻ സർജ എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. കാശ്മീരാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 7 സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും. മനോജ് പരമഹംസ ചായഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നു. ദ്രുതഗതിയിൽ പുരോഗമിക്കുന്ന ചിത്രം ദീപാവലി റിലീസിന് ഒരുങ്ങുകയാണ്.


LATEST VIDEOS

Top News