സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷമാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഒക്ടോബർ 19നാണ് ദളപതി വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ലിയോ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഇറിക്കവെ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ചിത്രം റിലീസ് ചെയ്യുന്ന ആദ്യ ദിവസം പുലർച്ചെ 4 മണിക്ക് തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷമാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 2023 ഒക്ടോബർ 19ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഒക്ടോബർ 19 മുതൽ ഒക്ടോബർ 24 വരെ രാവിലെ 7 മണിക്ക് ലിയോയുടെ പ്രദർശനം അനുവദിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി നാളെയാണ് ഹർജി പരിഗണിക്കുക.
ഒക്ടോബർ 13-ന് ലിയോയ്ക്ക് ആദ്യ 6 ദിവസത്തേക്ക് ഒരു എക്സ്ട്രാ ഷോ നടത്താൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകി. അതേസമയം, സംസ്ഥാനത്ത് രാവിലെ 9 മണിക്ക് മാത്രമേ ചിത്രത്തിന്റെ ആദ്യ പ്രദർശനം ആരംഭിക്കുകയുള്ളൂവെന്ന് അവർ വ്യക്തമാക്കി.
"എല്ലാ തിയേറ്ററുകൾക്കും ഒരു പ്രത്യേക ഷോ മാത്രമേ പ്രദർശിപ്പിക്കാൻ കഴിയൂ, ഓപ്പണിംഗ് ഷോ രാവിലെ 9 മണിക്ക് ആരംഭിക്കുകയും അവസാന ഷോ 1.30 ന് അവസാനിക്കുകയും ചെയും," മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകിയതായും ട്രെയിലർ എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തതായും റിപ്പോർട്ടുണ്ട്.
2021ൽ പുറത്തിറങ്ങിയ മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ലിയോ. തൃഷ കൃഷ്ണൻ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഹരോൾഡ് ദാസ്, തൃഷ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, മായാ എസ് കൃഷ്ണൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്.