അമേരിക്ക, ബ്രിട്ടന്‍, ഗള്‍ഫ് തുങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ഇതിനോടകം വലിയ തുകയ്ക്ക് പ്രീ ബിസ്സിനസ്സ് നടന്നു കഴിഞ്ഞു
വിജയ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക്ഷയ്ക്ക് വകയുള്ള ഒന്നിലധികം ഘടകങ്ങള്‍ ഉണ്ട്. ലോകേഷ് യൂണിവേഴ്സില്‍ എന്താണ് ഇത്തവണ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ഒരുക്കിയിരിക്കുന്നത് എന്ന ആകാംശയാണ് സിനിമ പ്രേമികളെ ഒന്നടങ്കം കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും റെക്കോര്ഡ് തുകയ്ക്കാണ് ലിയോയുടെ പ്രീ ബിസ്സിനസ്സുകള്‍ നടക്കുന്നത്.
അമേരിക്ക, ബ്രിട്ടന്‍, ഗള്‍ഫ് തുങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നെല്ലാം ഇതിനോടകം വലിയ തുകയ്ക്ക് പ്രീ ബിസ്സിനസ്സ് നടന്നു കഴിഞ്ഞു. അടുത്തിടെ റിലീസായ ജവാന്റെയും ജയിലറിന്‍റെയും പ്രീ സെയില്‍സ് ആണ് ഇപ്പോള്‍ ലിയോ മറികടന്നിരിക്കുന്നത്. അമേരിക്കന്‍ ബോക്സോഫീസില്‍ നിന്ന് അജിത് ചിത്രം തുണിവിന്‍റെ കളക്ഷനും ഇപ്പോള്‍ ലിയോ മറികടന്നിരിക്കുകയാണ്. വടക്കേ അമേരിക്കയിലുടനീളമുള്ള 1,000-ലധികം സ്ക്രീനുകളിലാണ് 'ലിയോ' പ്രദര്‍ശിപ്പിക്കുന്നത്. ഇരട്ട വേഷത്തിലെത്തുന്ന വിജയുടെ ആട്ടം കാണാന്‍ തമിഴ് സിനിമ പ്രേമികള്‍ ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ്. ഐ മാക്സ് ഫോര്‍മാറ്റില്‍ ആണ് ലിയോ ഒരുങ്ങുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലെത്തുന്നത്. സംവിധായകരായ അനുരാഗ് കശ്യപ്,ഗൌതം മേനോന്‍,മിഷ്ക്കിന്‍ തുടങ്ങിയവരും ലിയോയില്‍ അണിനിരക്കുന്നുണ്ട്.
തൃഷ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി,മൻസൂർ അലി ഖാൻ, മാത്യു തോമസ്, അർജുൻ സർജ എന്നിവരടങ്ങുന്ന ഒരു വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. കാശ്മീരാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. 7 സ്‌ക്രീൻ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 19 ന് റിലീസ് ചെയ്യും. മനോജ് പരമഹംസ ചായഗ്രഹണവും ഫിലോമിൻ രാജ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുന്നു.