ഇന്ത്യൻ സിനിമയിൽ ലെസ്ബിയൻ ചിത്രങ്ങൾ പുത്തരിയല്ലെങ്കിലും തമിഴിൽ അവ വളരെ വിരളമാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് 'വാഴ്വ് തുടങ്കുമിടം നീ താനേ' എന്ന പേരിൽ ഒരു ലെസ്ബിയൻ ചിത്രം ഒരുങ്ങി വരുന്നത്. നവാഗതനായ ജയരാജ് പളനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രുതി പെരിയസാമി, നിരഞ്ജന നെയ്തിയാർ, അർഷാദ് പരാസ്, ആറുമുഖ വേൽ, പ്രദീപ്, നിരഞ്ജൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
ട്രാൻസ്‌ജെൻഡറായി മാറി പ്രണയിച്ച് ജീവിക്കുന്ന രണ്ട് യുവതികളുടെ ജീവിതം കേന്ദ്രീകരിച്ചാണത്രെ ചിത്രം ഒരുങ്ങുന്നത്. സ്ത്രീയും, പുരുഷനും പ്രണയിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഈ സമൂഹത്തിൽ ആണിനും, ആണിനും ഇടയിലും, പെണ്ണിനും, പെണ്ണിനും ഇടയിലും സ്വവർഗ ആകർഷണം ഉണ്ടായി ഒന്ന് ചേർന്ന് ജീവിക്കുന്ന സംവങ്ങളും തുടർന്ന് നടന്നു വരികയാണ് ഈ സാഹചര്യത്തിൽ, രണ്ട് വ്യത്യസ്ത മത പശ്ചാത്തലങ്ങളിൽ ജനിച്ച്, വ്യത്യസ്ത ആചാരങ്ങളുമായി ജീവിക്കുന്ന രണ്ട് യുവതികളുടെ പ്രണയത്തെയും, അതിനുണ്ടാകുന്ന എതിർപ്പുകളെയും വിവരിക്കുന്ന ചിത്രമാണത്രെ ഇത്.