NEWS

Life of JYOTHI KRISHNA

News

'ലൈഫ് ഓഫ് ജോസൂട്ടി' എന്ന സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ആ സിനിമയിലെ റോസ് എന്ന കഥാപാത്രം ചെയ്ത നടിയെ ഓര്‍മ്മയുണ്ടാകും. റോസിനെ അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥപേര് ജ്യോതികൃഷ്ണ എന്നാണ്.


ലയാളത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലാത്ത ഒരാര്‍ട്ടിസ്റ്റാണ് താനെന്നും അഭിനയിച്ച സിനിമകള്‍ മിക്കതും കൊമേഴ്സ്യലി സക്സസ് ആകുന്ന സിനിമകളായിരുന്നില്ലെന്നും തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളില്‍ പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുണ്ടോയെന്നുള്ള കാര്യം മാത്രമേ അന്ന് നോക്കിയിരുന്നുള്ളൂവെന്നും ജ്യോതികൃഷ്ണ തന്നെ മനസ്സ് തുറന്ന് സമ്മതിക്കുന്ന ഒരു കാര്യമാണ്.

ജ്യോതികൃഷ്ണ ആദ്യം അഭിനയിക്കുന്നത് 'ബോംബെ മാര്‍ച്ച്' എന്ന സിനിമയിലാണ്. അതിനുശേഷം ലാസ്റ്റ് ബഞ്ച്, ഗോഡ് ഫോര്‍ സെയില്‍, മൂന്നാം നാള്‍ ഞായറാഴ്ച, ആമി, ഞാന്‍... തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതിനുശേഷം വിവാഹമായി. വിവാഹം കഴിയുമ്പോള്‍ സ്വാഭാവികമായും സിനിമയില്‍ നിന്നും അല്‍പ്പം അകന്നുപോകുന്ന ഒരവസ്ഥ വന്നുചേരുമല്ലോ, അതെല്ലാം ജ്യോതികൃഷ്ണയുടെ ജീവിതത്തിലും അത് സംഭവിച്ചു.

വിവാഹശേഷം ദുബായില്‍ സെറ്റിലായിരിക്കുന്ന ജ്യോതിക്ക് സിനിമാമോഹം ഇപ്പോഴും അകന്നുപോയിട്ടില്ല. കുട്ടിയായി, കുടുംബമായി...ജീവിതം തുടരുന്നുവെങ്കിലും മലയാളസിനിമയിലേക്ക് വൈകാതെ തിരിച്ചുവരുമെന്ന് ജ്യോതികൃഷ്ണ പറയുന്നു.

2017 ലായിരുന്നു ജ്യോതി വിവാഹിതയായത്. 2015 മുതലുള്ള രണ്ടുവര്‍ഷക്കാലം ക്ലബ്ബ് എഫ്.എംല്‍ ജോലി ചെയ്തിരുന്നു. പില്‍ക്കാലത്താണ് ജ്യോതി ഹസ്ബന്‍ന്‍റും ഒരുമിച്ച് ദുബായിലെത്തുന്നത്. ഇതിനിടയില്‍ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് ജ്യോതി സമ്മതിക്കുന്നുണ്ട്. ഓരോരോ വഴിത്തിരിവുകളാകാം അത്. ഈ മാസം ഓഗസ്റ്റില്‍ ജ്യോതിയുടെ ജീവിതത്തില്‍ ഒരു പുതിയ മാറ്റം കൂടി സംഭവിക്കാന്‍ പോകുന്നു. അതേക്കുറിച്ച് ജ്യോതി വിശദീകരിക്കുന്നുണ്ട്.

നാലുദിക്കുകളില്‍ നിന്നും വന്നവര്‍. ഈ നാലുപേരും കൂടി ദുബായ് കേന്ദ്രമാക്കിക്കൊണ്ടുതന്നെ പുതിയ ഒരു ചുവടുവയ്പ്പിലേക്ക് കടക്കുകയാണ്.
ജ്യോതികൃഷ്ണ, മായ, ആര്‍ദ്ര, രേഷ്മ.. ഈ നാലുപേരുടേതാണ് പുതിയ സംരംഭം. പുതുമകളുള്ള ഒരു ബൊട്ടിക് 'പ്രകൃതി' തുടങ്ങാനുള്ള എല്ലാ പ്ലാനുകളും ഓണ്‍ ആയിട്ടുണ്ടെന്ന് ജ്യോതി പറഞ്ഞു.

'നമുക്കെപ്പോഴും ഒരു പെര്‍മനന്‍റ് ഇന്‍കം ഉണ്ടായിരിക്കണമല്ലൊ. അത് നമ്മുടെ ലൈഫ് സെക്യൂര്‍ ചെയ്യുന്ന ഒരു കാര്യം കൂടിയാണ്. അങ്ങനെയിരിക്കെയാണ് ഞാനും എന്‍റെ മൂന്ന് ഫ്രണ്ട്സും കൂടി പുതിയ ഒരു ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്.'

ദുബായ് മാര്‍ക്കറ്റ് എന്നുപറയുന്നത് ബിസിനസ്സിന് വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നതാണ്. അത് നല്ല രീതിയില്‍ നമ്മള്‍ ചെയ്തുകഴിഞ്ഞാല്‍ കൃത്യമായ റിസള്‍ട്ട് വരുന്ന ഒരു മാര്‍ക്കറ്റാണ്. പിന്നെ, ഇവിടുത്തെ ബിസിനസ്സിനെക്കുറിച്ച് 100% നമുക്ക് പറയാന്‍ കഴിയുകയുമില്ല. അത് നമ്മളെങ്ങനെ മാര്‍ക്കറ്റ് ചെയ്യുന്നു, നമ്മള്‍ നല്‍കുന്ന പ്രോഡക്ടിന്‍റെ ക്വാളിറ്റി എന്താണ് തുടങ്ങിയ കാര്യങ്ങളെക്കൂടി ആശ്രയിച്ചിരിക്കും.

ഞങ്ങള്‍ക്കിടയില്‍ ഈ ആശയം കൊണ്ടുവന്നത് എന്‍റെ ഫ്രണ്ട് ആര്‍ദ്രയാണ്. ആര്‍ദ്ര ഇതിനുമുമ്പ് തൃശൂരില്‍ ബൊട്ടിക്ക് നടത്തി പരിചയമുള്ളയാളാണ്. ആര്‍ദ്രയും ഒരുമിച്ച് ഞങ്ങള്‍ നാലുപേരും കൂടി ഈ പുതിയ ബിസിനസ്സിനെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്നൊരു തീരുമാനത്തിലെത്തി. മായ ചേച്ചി ദുബായിലെ അഡ്വക്കേറ്റാണ്. ലീഗല്‍ സൈഡിലുള്ള എല്ലാ കാര്യങ്ങളും മായ ചേച്ചിക്കറിയാം. രേഷ്മയാണെങ്കില്‍ അക്കൗണ്ടിംഗ് സെക്ഷനിലാണ്. മാര്‍ക്കറ്റിംഗ് സൈഡില്‍ ഞാനുണ്ട്. എന്‍റെ കളക്ഷന്‍സും കോണ്‍ടാക്ട്സും ഈ ബിസിനസ്സ് രംഗത്ത് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇങ്ങനെ നാലുപേര്‍ക്കും അവരവരുടേതായ രീതികളില്‍ പങ്കുകൊണ്ട് ഇത് നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും.

ജ്യോതി ഇതിനുമുന്‍പ് ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തനപരിചയം നേടിയിട്ടുണ്ടോ?

എനിക്ക് ബിസിനസ്സ് രംഗവുമായി ഒരു പരിചയവുമില്ല. പിന്നെ, എന്‍റെ ഹസ്ബന്‍റ് അരുണിന് മാര്‍ക്കറ്റിംഗ് സംബന്ധിച്ചുള്ള കുറെ കാര്യങ്ങളറിയാം. അദ്ദേഹം ഡയറക്ടര്‍ ഓഫ് സെയില്‍സാണ്.

ജ്യോതി ദുബായ് ലൈഫ് തുടങ്ങിയിട്ട് എത്ര വര്‍ഷമായി? ദുബായ് 2025 ല്‍ ഇന്നത്തെ ലൈഫിനെക്കുറിച്ച് എന്തുപറയുന്നു?

ഞാന്‍ ദുബായില്‍ ആദ്യം എത്തുന്നത് 2015 ലാണ്. ഇപ്പോള്‍ പത്തുവര്‍ഷം ആയിരിക്കുന്നു. അന്ന് ഞാന്‍ ക്ലബ്ബ് എഫ്.എം-ല്‍ ജോലിയായിട്ടാണ് വന്നത്. അന്നത്തെ ലൈഫ് സ്റ്റൈല്‍ ഇന്ന് ആകെ മാറിയിരിക്കുന്നു, എല്ലാരീതിയിലും. അന്നത്തെ എന്നെക്കുറിച്ച് പറഞ്ഞാല്‍ 'അദ്ധ്വാനിക്കാന്‍ വേണ്ടി വന്ന ഒരാള്‍' എന്നുപറയാം. ദുബായ് ലൈഫ് എന്താണെന്നുപോലും അറിയാതെ, അന്വേഷിക്കാതെ രാവിലെ ജോലിക്കുപോയി ഈവനിംഗില്‍ തിരിച്ചുവന്നുകൊണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍. സാധാരണരീതിയിലുള്ള ഒരു ലൈഫ് സ്റ്റൈല്‍. ചിലര്‍ക്കെങ്കിലും ജീവിതത്തിലുണ്ടാകുന്നതുപോലെയുള്ള ഒരു സ്ട്രഗിള്‍ ആ സമയത്ത് എനിക്കും ഉണ്ടായിട്ടുണ്ട്.

പിന്നെ ഞാന്‍ വിവാഹം കഴിക്കുന്നത് 2017 ലാണ്. അതിനുശേഷം ഹസ്ബന്‍റുമായി ദുബായിലെത്തുമ്പോള്‍ രണ്ടുവര്‍ഷം കൊണ്ടുതന്നെ വലിയ വലിയ മാറ്റങ്ങള്‍ ദുബായില്‍ സംഭവിച്ചുകഴിഞ്ഞിരുന്നു. വിവാഹത്തിനുശേഷം ദുബായിലെത്തിയപ്പോഴാണ് ഇത്രയും വലിയ ഒരു സിറ്റിയാണെന്ന് മനസ്സിലായത്. ഇവിടെ ഒരുപാട് കാഴ്ചകളുണ്ടെന്നുമൊക്കെ അറിഞ്ഞത് അപ്പോള്‍ മാത്രമാണ്. വിന്‍റര്‍ ടൈം ആയി കഴിഞ്ഞാല്‍ മിക്കവരും സിറ്റിവിട്ടുള്ള യാത്രകള്‍ തുടങ്ങും. ദുബായിലെ ഗവണ്‍മെന്‍റിനറിയാം, ഇതെങ്ങിനെ ആളുകളെ കൊണ്ടുവരണം, ഇവിടെ എങ്ങനെയൊക്കെ വികസനം നടത്താം... എന്നുതുടങ്ങിയ കാര്യങ്ങള്‍.

ദുബായിലെ അറബികളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? അവരുടെ സ്നേഹം..., നന്മ.. പെരുമാറ്റം...?

സത്യം പറഞ്ഞാല്‍ അറബ്സുമായി കൂടുതല്‍ ഇടപഴകാനുള്ള അവസരങ്ങളില്ല എനിക്ക്. ഏതെങ്കിലും ഫംഗ്ഷന് അറബികളെ അടുത്തുകാണാറുണ്ട്. ഈയടുത്ത് ഒരു ഫാഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ എന്‍റെ തൊട്ടടുത്ത സീറ്റില്‍ ഒരു അറബിയാണ് ഇരുന്നത്. വളരെ നല്ല രീതിയില്‍ അദ്ദേഹം സംസാരിച്ചിരുന്നു. മിനിസ്റ്റര്‍ ലെവലിലുള്ള ഒരാളായിരുന്നു ആ അറബി. സെക്യൂരിറ്റി ഗാര്‍ഡൊ ഗണ്‍മാനോ ഒന്നും കൂടെയില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ തന്നെയായിരുന്നു അദ്ദേഹത്തെ അവിടെ കണ്ടത്. എല്ലാവരെയും ഈക്വലായി ട്രീറ്റ് ചെയ്യുന്ന ഒരു കണ്‍ട്രിയായിട്ടാണ് ദുബായ് എനിക്ക് ഫീല്‍ ചെയ്തിട്ടുള്ളത്.

അരുണിനെക്കുറിച്ച്?

അരുണിന്‍റെ വീട് ആലപ്പുഴയാണ്. ഞാന്‍ തൃശൂരും. കൊടുങ്ങല്ലൂരിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം. പിന്നീടാണ് തൃശൂരിലേക്ക് ഷിഫ്റ്റ് ചെയ്തത്.

അറേഞ്ച്ഡ് മാര്യേജായിരുന്നൊ?

അതെ. 2017 നവംബറിലായിരുന്നു മാര്യേജ്. കൊറിയോഗ്രാഫര്‍ ബിജു ധ്വനി തരാഗ് ഞങ്ങളുടെ കോമണ്‍ ഫ്രണ്ടായിരുന്നു. അങ്ങനെയാണ് ഒരു പ്രൊപ്പോസല്‍ വരുന്നത്. ഫാമിലി ഇന്‍വോള്‍വ്ഡായി ഫുള്‍ അറേഞ്ച്ഡ് മാര്യേജ് തന്നെയായിരുന്നു. മോനിപ്പോള്‍ സെക്കന്‍റ് സ്റ്റാന്‍ഡാര്‍ഡിലേക്ക് എത്തിയിരിക്കുന്നു.
 

ജി. കെ

Photo : Lumetric Media. Dubai


LATEST VIDEOS

Interviews