സിനിമകളിലൂടെയും ടിവി പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരങ്ങളാണ് മുകുന്ദനും മഞ്ജു പിള്ളയും. നായകനായും വില്ലനായും ഒക്കെ സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട് മുകുന്ദൻ.
മുകുന്ദൻ ഒരു തൃശ്ശൂർക്കാരൻ ആണെങ്കിലും തിരുവനന്തപുരത്തെ വാടക വീട്ടിലാണ് താമസം. വീട് വെയ്ക്കാത്തതിന് കാരണം തിരുവനന്തപുരത്ത് വീട് വെച്ചു കഴിഞ്ഞാൽ അവിടെ നിന്നും പിന്നെ പോകാൻ കഴിയില്ല എന്നതാണ് പലരും പറയുന്നത്.
മുകുന്ദൻ ആദ്യം വിവാഹം ചെയ്തിരുന്നത് സിനിമയിലും സീരിയലുകളിലുമെല്ലാം തിളങ്ങിയ മഞ്ജു പിള്ളയെയാണ്. എന്നാൽ ഇവർ തമ്മിൽ ഒത്തു പോകുവാൻ കഴിയാത്തതിനാൽ രണ്ടുപേരും വിവാഹമോചനം നേടി. വിവാഹമോചനത്തിനുശേഷം രണ്ടുപേരും മറ്റൊരു വിവാഹം ചെയ്യുകയും ചെയ്തു. മഞ്ജു വിവാഹം ചെയ്തിരിക്കുന്നത് ഛായാഗ്രഹനായ സുജിത്ത് വാസുദേവനെയാണ്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ വിധികർത്താവാണ് ഇപ്പോൾ മഞ്ജു പിള്ള. ഇരുവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഹോം എന്ന ചിത്രത്തിലെ നടിയുടെ അഭിനയം മികവുറ്റതായിരുന്നു.