'അങ്കമാലി ഡയറീസ്', 'ഈ മാ യോ', 'ജെല്ലിക്കെട്ട്' അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന 'നൻ പകൽ നേരത്തു മയക്കം' തുടങ്ങി ചിത്രങ്ങൾ സംവിധാനം ചെയ്ത മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ ലിജോ പെല്ലിശ്ശേരി ഇപ്പോൾ മോഹൻലാൽ നായകനാകുന്ന 'മലൈക്കോട്ടൈ വാലിബൻ' എന്ന ചിത്രം സംവിധാനം ചെയ്തു വരികയാണല്ലോ! ഈ സിനിമയുമായി ബന്ധപെട്ടു ലിജോ ജോസ് പെല്ലിശ്ശേരി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, തമിഴ് സിനിമയിലെ മുൻ നിരനായകന്മാരിൽ ഒരാളായ സൂര്യയ്ക്ക് വേണ്ടി താൻ ഒരു കഥയുണ്ടാക്കിയിട്ടുണ്ടെന്നും, അത് സൂര്യയോട് പറഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ ഇഷ്ടമായെന്നും, ഞങ്ങൾ രണ്ടു പേരും ചേർന്ന് ആ കഥയെ അടുത്ത് തന്നെ സിനിമയാക്കുമെന്നും പറയുകയുണ്ടായി. അതേ സമയം സൂര്യയുടെ കൈവശം ഇപ്പോൾ നിറയെ സിനിമകൾ ഉണ്ടെന്നും ആ തിരക്കുകൾ കഴിഞ്ഞതും സൂര്യയും ഞാനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും, ആ ദിവസത്തിനു വേണ്ടി ഞാൻ കാത്തിരിക്കുകയാണെന്നും പറയുകയുണ്ടായി. ഈ വാർത്ത ഇപ്പോൾ കോളിവുഡിലും, സൂര്യയുടെ ആരാധകരുടെ ഇടയിലും തരംഗം സൃഷ്ടിച്ചിട്ടുണ്ട്. സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് 'സിരുത്തൈ' ശിവാ സംവിധാനം ചെയ്തു വരുന്ന, '3D'യിൽ ഒരുങ്ങി വരുന്ന പേരിടാത്ത, ചിത്രത്തിലാണ്