NEWS

കമൽഹാസനെതിരെ 'ഉത്തമവില്ലൻ' നിർമ്മാതാവായ ലിംഗുസാമി പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ പരാതി നൽകി!

News

കമൽഹാസൻ നായകനായ 'ഉത്തമവില്ലൻ' എന്ന ചിത്രം നിർമ്മിച്ചത് സംവിധായകനും, നിർമ്മാതാവുമായ  ലിംഗുസാമിയുടെ  'തിരുപ്പതി ബ്രദേഴ്‌സാണ്'. 2015-ലാണ് ഈ ചിത്രം റിലീസായത്. ഈ ചിത്രം വൻ പരാജയമായിരുന്നു. ഇതിനാൽ നിർമ്മാണ കമ്പനിക്ക് വൻ നഷ്ടം ഉണ്ടാകുകയും ചെയ്തു. ഇതിന് പ്രധാന കാരണം കമൽഹാസനാണ് എന്നാണ് അപ്പോൾ പുറത്തുവന്നിരുന്നു റിപ്പോർട്ടുകൾ. 

  അങ്ങിനെ ഈ ചിത്രം ഉണ്ടാക്കിയ നഷ്ടം നികത്താൻ തിരുപ്പതി ബ്രദേഴ്‌സിന് 30 കോടി രൂപ ബഡ്ജറ്റിൽ മറ്റൊരു ചിത്രം ചെയ്തു തരാമെന്ന് കമൽഹാസൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികളുടെ മുന്നിൽ  അപ്പോൾ ലിങ്കുസാമിക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ ‘ഉത്തമവില്ലൻ’ പുറത്തിറങ്ങി 9 വർഷം കഴിഞ്ഞിട്ടും തിരുപ്പതി ബ്രദേഴ്സിന് കമൽഹാസൻ ഇതുവരെയും കാൾ ഷീറ്റ് നൽകിയിട്ടില്ല. ഇത് സംബംന്ധമായി ഒരുപാട് പ്രാവശ്യം ലിങ്കുസാമി കമൽഹാസനുമായി സംസാരിച്ചെങ്കിലും അതിന് ഫലം ഉണ്ടായില്ല എന്നാണു ലിങ്കുസാമി പറയുന്നത്. അതിനെ തുടർന്നാണ് ലിങ്കുസാമി നിർമ്മാതാക്കളുടെ സംഘടനയെ സമീപിച്ചിരിക്കുന്നത്.   കമൽഹാസൻ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ മുൻപാക എനിക്ക് നൽകിയ ഉറപ്പു പ്രകാരം കാൾ ഷീറ്റ് നൽകാനുള്ള നടപടികൾ എടുക്കണം എന്നാണ് ആ പരാതിയിൽ ലിങ്കുസാമി പറഞ്ഞിരിക്കുന്നത്. ഇത് ഇപ്പോൾ കോളിവുഡിൽ ചർച്ചാ വിഷയമായിരിക്കുകയാണ്.   .


LATEST VIDEOS

Latest