എസ്.സുരേഷ് ബാബു തിരക്കഥ എഴുതി വി.കെ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് ലൈവ്. സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കൃഷ്ണ പ്രഭ, രശ്മി സോസമന്‍, അക്ഷിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വ്യാജ വാര്‍ത്തകളും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
നിഖില്‍ എസ് പ്രവീണ്‍ ഛായാഗ്രഹണവും സുനില്‍ എസ് പിള്ള എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. വിവേക് മുഴക്കുന്നിന്റെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്.