NEWS

നായകനാകുന്ന ലോഗേഷ് കനകരാജ്... സംവിധാനം .ആരാണെന്നറിയാമോ?

News

 'മാനഗരം' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലോഗേഷ്  കനകരാജ്, തുടർന്ന് 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾ നൽകി. ഇപ്പോൾ ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്ന ചിത്രം രജിനികാന്ത് നായകനാകുന്ന 'കൂലി'യാണ്. ഓഗസ്റ്റ് 14-ന് റിലീസാകാനിരിക്കുന്ന ഈ ചിത്രത്തിൽ രജിനിക്കൊപ്പം നാഗാർജുന, ഉപേന്ദ്ര, സൗബിൻ സാഹിർ, ശ്രുതിഹാസൻ, സത്യരാജ്, റേബ മോനിക്ക ജാൻ തുടങ്ങി ഒരുപാട് മുൻനിര താരങ്ങൾ അണിനിരക്കുന്നുണ്ട്. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും വമ്പൻ വിജയമായതിനെ തുടർന്ന് 'കൂലി'യും ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.

'കൂലി'ക്ക് ശേഷം ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം കാർത്തി നായകനാകുന്ന  'കൈതി'യുടെ രണ്ടാം ഭാഗമാണ്. 'കൂലി'യുടെ ജോലികൾ തീർത്തതും 'കൈതി'യുടെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് ശേഷം 'റോളക്സ്', 'വിക്രം' രണ്ടാം ഭാഗം എന്നീ ചിത്രങ്ങളാണ് ലോഗേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്നത്. 

ഇതിനുപുറമെ, ലോഗേഷ് കനകരാജ് തന്റെ സ്വന്ത നിർമ്മാണ കമ്പനിയായ 'ജി സ്‌ക്വാഡ്' വഴി സിനിമകളും നിർമ്മിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ് മറ്റൊരു സംവിധായകന്റെ ചിത്രത്തിലൂടെ തമിഴിൽ നായകനായും അരങ്ങേറ്റം കുറിക്കാനിരിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ മാതേശ്വരൻ ആണത്രേ!    'റോക്കി', 'സാണിക്കായിധം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തയാളാണ് അരുൺ മധേശ്വരൻ. സംഗീത സംവിധായകനായ ഇളയരാജയുടെ ബയോപിക് സംവിധാനം ചെയ്യാനിരിക്കുന്നതും അരുൺ മധേശ്വരൻ തന്നെയാണ്.  എന്നാൽ ഈ ചിത്രം വൈകുമെന്നതിനാൽ ലോകേഷ് കനകരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യാനുള്ള  തയാറെടുപ്പുകൾ നടത്തിവരികയാണ് ഇപ്പോൾ അരുൺമാധേശ്വരൻ എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും  പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Latest