NEWS

ലോഗേഷ് കനകരാജും അനിരുദ്ധും നടന്മാരാകുന്നു

News

തമിഴ് സിനിമയിലെ ഇപ്പോഴത്തെ Most Wanted സംവിധായകനാണ് ലോഗേഷ് കനകരാജ്. അതുപോലെ തമിഴ് സിനിമയിലെ Most Wanted സംഗീത സംവിധായകനാണ് അനിരുദ്ധ്. ലോഗേഷ് കനകരാജ് ഇപ്പോൾ  സംവിധാനം ചെയ്തു വരുന്ന ചിത്രം വിജയ് നായകനാകുന്ന 'ലിയോ'യാണ്. അതുപോലെ അനിരുദ്ധ്  'ലിയോ', രജനി നായകനാകുന്ന 'ജയിലർ' ഷാരൂഖാൻ നായകനാകുന്ന 'ജവാൻ' കമൽഹാസന്റെ 'ഇന്ത്യൻ-2' തുടങ്ങി നിറയെ സിനിമകളിൽ വളരെ ബിസ്സിയായി പ്രവർത്തിച്ചുവരുന്ന വ്യക്തിയാണ്. അങ്ങിനെയുള്ള   ഈ രണ്ടു പേരും ഒരു സിനിമയിൽ നടന്മാരായി അവതാരമെടുക്കാനിരിക്കുകയാണ്.

തമിഴ് സിനിമയിലെ ഇപ്പോഴത്തെ സെൻസേഷണൽ  ഇരട്ട സ്റ്റണ്ട് ഡയറക്ടർമാരായ അൻപറിവ് (അൻപു, അറിവ്) സംവിധായകന്മാരായി അവതാരമെടുക്കുന്ന ചിത്രത്തിലാണ് മേലെ പറഞ്ഞ രണ്ടു പേരും അഭിനയിക്കുന്നത്. അൻപറിവ് ഒരുക്കിയിരിക്കുന്ന കഥയിൽ വരുന്ന നായകൻ  കഥാപാത്രത്തിൽ അനിരുദ്ധാണത്രെ അഭിനയിക്കുന്നത്. ഇതിനടുത്ത് വരുന്ന മറ്റൊരു പ്രധാന കഥാപാത്രത്തിലാണത്രെ ലോഗേഷ് കനകരാജ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നതും ലോഗേഷ് കനകരാജ് തന്നെയാണത്രെ! ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത 'കൈതി', 'വിക്രം' ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന 'ലിയോ' എന്നീ ചിത്രങ്ങളിൽ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവാണ്. അതുപോലെ 'വിക്രം', ലിയോ എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് അനിരുദ്ധ്. ഇങ്ങിനെയുള്ള  സാഹചര്യത്തിലാണ് ലോഗേഷ് കനകരാജ്, അനിരുദ്ധ്, അൻപറിവ് എന്നിവർ ചേർന്ന് ഈ സിനിമ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണു പറയപ്പെടുന്നത്. വ്യത്യസ്ത കഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാകുമത്രേ ഇത്.

കോളിവുഡിൽ പുറത്തുവന്നിരിക്കുന്ന ഈ വാർത്തയെ തുടർന്ന് തമിഴ് സിനിമയിലെ നിറയെ മുൻനിര നിർമ്മാണ കമ്പനികൾ ഈ ചിത്രം നിർമ്മിക്കാൻ മുൻ വന്നിട്ടുണ്ടത്രെ!  എന്നാൽ ഇപ്പോഴത്തെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ  ഈ ചിത്രം നിർമ്മിക്കുന്നത് 'സൺ പിച്ചേഴ്‌സ്' ആയിരിക്കും  എന്നാണു പറയപ്പെടുന്നത്. ഇത് സംബന്ധമായുള്ള ചർച്ചകളും നടന്നു വരുന്നുണ്ടത്രേ! എങ്ങനെയായാലും ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് സൂചന!


LATEST VIDEOS

Top News