NEWS

'ലിയോ' വിജയ്ക്കുവേണ്ടി 30 ഹെയർസ്റ്റൈൽ തയ്യാറാക്കിയ ലോഗേഷ് കനകരാജ്

News

'മാസ്റ്റർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയും, ലോകേഷ് കനകരാജും ഒന്നിക്കുന്ന 'ലിയോ'യുടെ ചിത്രീകരണം ഇപ്പോൾ കാശ്മീരിൽ തകൃതിയായി നടന്നു വരികയാണല്ലോ! ദിവസംതോറും ചിത്രത്തെക്കുറിച്ചുള്ള പുതിയ പുതിയ വാർത്തകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. സഞ്ജയ് ദത്ത്, അർജുൻ, ഗൗതം മേനോൻ, മിഷ്‌കിൻ, തൃഷ, ബാബു ആന്റണി, മാത്യു തോമസ് തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും നാൾതോറും വർദ്ധിപ്പിച്ചു. വരികയാണ്. ഈയവസരത്തിലാണ് ചിത്രത്തിൽ വിജയ്‌യുടെ ഹെയർ സ്റ്റൈൽ കുറിച്ചുള്ള ഒരു വിവരം പുറത്തു വർന്നിരിക്കുന്നത്. 'മാസ്റ്റർ' എന്ന ചിത്രത്തിലെ പോലെ 'ലിയോ'യിലെ വിജയുടെ ഹെയർ സ്‌റ്റൈലും വ്യത്യസ്തമായതാണല്ലോ! മാസ്റ്ററിലെപ്പോലെ ഈ സിനിമയിലും വിജയ്-യിനെ വേറിട്ട ഒരു ആംഗിളിൽ കാണിക്കാൻ വേണ്ടി ലോകേഷ് കനകരാജ് 30-ലധികം ഹെയർസ്റ്റൈലുകൾ തയ്യാറാക്കിയത്രെ. അതിലൊന്നാണത്രെ വിജയ് ഇപ്പോൾ ഉപയോഗിച്ച് വരുന്നത്. ലോഗേഷിനെക്കാൾ വിജയ്‌യെയാണത്രെ ഈ സ്റ്റൈൽ അധികം ആകർഷിച്ചത്.

 


LATEST VIDEOS

Top News