തെലുങ്ക് സിനിമയിലെ പ്രശസ്ത നടനും, ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായതിന് ശേഷം സിനിമകളിൽ അഭിനയിക്കുന്നതിൽ വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല. എന്നിരുന്നാലും, അദ്ദേഹം ഇതിനകം അഭിനയിച്ച 'ഹരിഹര വീര മല്ലു', 'OG' എന്നീ ചിത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി പുറത്തിറങ്ങി. ഇതിൽ 'OG' എന്ന ചിത്രം വലിയ വിജയമാകുകയും ചെയ്തു.
ഇപ്പോൾ 'ഉസ്താദ് ഭഗത് സിംഗ്' എന്ന സിനിമയിലാണ് പവൻ കല്യാൺ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം പ്രശസ്ത കന്നഡ സിനിമാ കമ്പനിയായ കെ.വി.എൻ.പ്രൊഡക്ഷൻസ് പവൻ കല്യാണിനെ നായകനാക്കി ഒരു ചിത്രം നിർമ്മിക്കാൻ പദ്ധതിയിട്ടുണ്ട്.
ഈ ചിത്രം സംവിധാനം ചെയ്യാൻ തമിഴിലെ പ്രശസ്ത സംവിധായകന്മാരായ ലോകേഷ് കനഗരാജുമായും, എച്.വിനോദുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നുണ്ടെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഇവരിൽ ഒരാളായിരിക്കും പവൻ കല്യാണിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുക എന്നാണ് പറയപ്പെടുന്നത്. ഈ ചിത്രം ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുക്കാനിരിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്.