NEWS

ലോകേഷ് കനകരാജ് നായകനാകുന്ന ചിത്രം ‘DC'

News

 

തമിഴ് സിനിമയിലെ ഒരു മുൻനിര സംവിധായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രം രജനികാന്ത് നായകനായ 'കൂലി'യാണ്. ഈ ചിത്രം 600 കോടിയോളം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. അടുത്തതായി ലോഗേഷ് കനകരാജ് 'കൈതി'യുടെ രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യാൻ പോകുന്നത്. അതിനിടയിൽ, അദ്ദേഹം നായകനായി അരങ്ങേറ്റം കുറിക്കുന്ന ഒരു ചിത്രത്തിന്റെയും ഷൂട്ടിങ്ങ് നടന്നു വരികയാണ്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ മതേശ്വരനാണ്. 

ധനുഷ് നായകനായ 'ക്യാപ്റ്റൻ മില്ലർ' എന്ന സിനിമക്ക് ശേഷം അരുൺമതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ  ചിത്രത്തിന് ‘DC' എന്നാണ് പേരിട്ടിരിക്കുന്നത്. 'മാലൈ നേരത്തു മയക്കം' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച വാമിക കഭിയാണ് ഈ ചിത്രത്തിൽ ലോഗേഷ് കനകരാജിനൊപ്പം നായികയായി അഭിനയിക്കുന്നത്. അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്.  ഈ സിനിമയിൽ 'ദേവദാസ്' എന്ന കഥാപാത്രത്തെയാണ് ലോഗേഷ് കനകരാജ് അവതരിപ്പിക്കുന്നത്. 

ചന്ദ്ര എന്ന ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണത്രെ വാമിക കഭി അഭിനയിക്കുന്നത്.  ഈ രണ്ടു കഥാപാത്രങ്ങളുടെയും ആദ്യ എഴുത്തുകൾ കോർത്തിണക്കിയാണ് ചിത്രത്തിന് ‘DC' എന്ന് പേരിട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഒരു ആക്ഷൻ കഥയായാണ് ചിത്രം ഒരുങ്ങുന്നതെന്നുമുള്ള റിപ്പോർട്ടും ഉണ്ട്.


LATEST VIDEOS

Latest