സൂപ്പർസ്റ്റാർ രജനികാന്തിന്റേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിഹ്ത്രം 'ജയിലർ' ആണ്. ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരുന്ന ഈ ചിത്രം ഓഗസ്റ്റ് 10-ന് തിയേറ്ററുകളിലെത്തും. ഈ ചിത്രത്തിനെ തുടർന്ന് തന്റെ മൂത്ത മകളും, സംവിധായികയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന 'ലാൽസലാം' എന്ന ചിത്രത്തിലാണ് രജനികാന്ത് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയെ തുടർന്ന് 'ജെയ്‌ബീം' ചിത്രം സംവിധാനം ചെയ്ത ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് രജനികാന്ത് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഇത് രജനികാന്തിന്റെ 170-മത്തെ ചിത്രമാണ്. ഇതിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.
ഇതിനെ തുടർന്നുള്ള രജനികാന്തിന്റെ 171-മത്തെ ചിത്രം സംവിധാനം ചെയ്യുന്നത് തമിഴ് സിനിമയിലെ ഇപ്പോഴത്തെ മോസ്റ്റ് പോപ്പുലർ സംവിധായകനായ ലോകേഷ് കനകരാജാണ്. ഇപ്പോൾ വിജയ്‌യിനെ നായകനാക്കി 'ലിയോ' എന്ന ചിത്രം സംവിധാനം ചെയ്തു വരുന്ന ലോഗേഷ് കനകരാജ് രജനികാന്തിനെ നായകനാക്കി ചിത്രം ചെയ്യാനിരിക്കുന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. ഈ ചിത്രത്തോടുകൂടി രജനികാന്ത് സിനിമാഭിനയ ജീവിതത്തിലിരുന്ന് വിലകുവാനും തീരുമാനിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു കൊണ്ടിരിക്കുന്നുണ്ട്. അതിനാൽ ഈ ചിത്രം വമ്പൻ താരനിരയോട് കൂടി, ഒരു ബ്രമ്മാണ്ഡ ചിത്രമായി ഒരുക്കുവാൻ രജനികാന്ത് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടത്രെ! അതിന്റെ ഭാഗമായി ലോഗേഷും ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്.
തമിഴിൽ വമ്പൻ ചിത്രങ്ങൾ നിർമ്മിച്ച 'സൺ പിക്‌ചേഴ്‌സാണത്രെ ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ചില പ്രശസ്ത തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമാ താരങ്ങളെയും അണിനിരത്താൻ ലോഗേഷ് കനകരാജുവും, രജനികാന്തും തീരുമാനിച്ചിട്ടുണ്ടത്രേ! അതിന്റെ ഭാഗമായി ഇപ്പോൾ കന്നഡ സിനിമയിലെ പ്രശസ്ത താരമായ യഷിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കാനുള്ള ചർച്ചകൾ നടത്തി എന്നും, രജനികാന്തിന്റെ ആരാധകനായ യഷ് രജിനിക്കൊപ്പം അഭിനയിക്കാൻ ഉടനെ സമ്മതിക്കുകയും ചെയ്തുവത്രേ! അടുത്ത് റിലീസാകാനിരിക്കുന്ന രജനിയുടെ 'ജയിലർ' തന്നെ മോഹൻലാൽ, ശിവരാജ് കുമാർ, ജോക്കി ഷെറാഫ്, സുനിൽ തുടങ്ങിയ ഒരു വൻ താര നിരയോടെ ഒരു മൾട്ടിസ്റ്റാർ ചിത്രമായാണ് ഒരുങ്ങി വരുന്നത്. അതിനാൽ രജനിയുടെ 171-മത്തെ ചിത്രത്തിനെ തമിഴ് സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ബ്രമ്മാണ്ട ചിത്രമായി ഒരുക്കുവാനാണത്രെ സൺ പിക്ചേഴ്സും തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധമായ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.