തമിഴകത്തിന്റെ പ്രീയ സംവിധായകന്‍ ലോകേഷ് കനകരാജ് പുതിയ ലക്ഷ്വറി കാര്‍ സ്വന്തമാക്കി. BMW - 7 സീരീസ് ആണ് ലോകേഷിന്റെ ഗ്യാരേജിലെ പുതിയ അതിഥി. ഒരുകോടി എഴുപത് ലക്ഷം രൂപയാണ് കാറിന്‍റെ വില. കഴിഞ്ഞ ജനുവരിയിലാണ് ഈ പ്രീമിയം സെഡാന്‍ ഇന്ത്യയില്‍ BMW പുറത്തിറക്കിയത്. പുറത്തിറങ്ങി മാസങ്ങള്‍ക്കുള്ളില്‍ തന്നെ സെലിബ്രറ്റികളുടെ പ്രീയ വാഹനമായി BMW - 7 സീരീസ് മാറിക്കഴിഞ്ഞു. വിക്രത്തിന്റെ വിജയത്തെതുടര്‍ന്ന് ഉലകനായകന്‍ കമല്‍ഹാസനും ലോകേഷിനു കാര്‍ സമ്മാനമായി നല്‍കിയിരുന്നു. 65 ലക്ഷം വിലവരുന്ന ലക്സസ് ആണ് കഴിഞ്ഞ വര്‍ഷം ലോകേഷിന് കമല്‍ഹാസന്‍ നല്‍കിയത്. വിജയെ നായകനാക്കി ലോകേഷ് ഒരുക്കുന്ന ലിയോ ഒക്ടോബര്‍ 19 ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ത്രിഷയാണ് ലിയോയില്‍ നായികയാകുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് വിജയ് - ത്രിഷ ജോടികള്‍ ഒന്നിക്കുന്നത്.