'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത മുൻനിര സംവിധായകനായ ലോകേഷ് കനകരാജ് ഈയിടെ വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് 'ലിയോ'. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ഈ ചിത്രം 500 കോടിയിലധികം കളക്ഷൻ നേടിയതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് ലോകേഷ് കനഗരാജ് അടുത്ത് രജനികാന്തിനെ നായകനാക്കി രജനിയുടെ 171-മത്തെ ചിത്രം സംവിധാനം ചെയ്യാനിരിക്കുന്നത്. അതോടൊപ്പം 'ജി സ്ക്വാഡ്' എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ച ലോഗേഷ് കനഗരാജ് അടുത്തിടെ 'ഫൈറ്റ് ക്ലബ്' എന്ന പേരിൽ ഒരു സിനിമ പുറത്തിറക്കുകയും ചെയ്തു. 'ഉറിയടി' വിജയകുമാർ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഈ സാഹചര്യത്തിലാണ് ലോകേഷ് കനകരാജും, ശ്രുതിഹാസനും മുഖാമുഖം നിൽക്കുന്നതു മാതിരിയുള്ള ഒരു പോസ്റ്റർ 'രാജ്കമൽ ഫിലിംസ്' ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. .ഈ പോസ്റ്ററിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന ഒരു അടിക്കുറിപ്പും ഉണ്ട്. ഈ പോസ്റ്റർ കണ്ട് ആരാധകർ ഇപ്പോൾ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ശ്രുതി ഹാസനൊപ്പം ലോകേഷ് കനകരാജ് അഭിനയിക്കാൻ പോവുകയാണോ..? അതോ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയിലാണോ ശ്രുതി ഹാസൻ അഭിനയിക്കുന്നത്? അല്ലെങ്കിൽ രണ്ടു പേരും ചേർന്ന് മ്യൂസിക് ആൽബം ഒരുക്കുന്നുണ്ടോ തുടങ്ങി പല ചോദ്യങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.