സുരാജ് വെഞ്ഞാറമൂടിനെ പ്രധാന കഥാപാത്രമാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് മദനോത്സവം. ഇ.സന്തോഷ് കുമാറിന്റെ തങ്കച്ചന്‍ മഞ്ഞക്കാരന്‍ എന്ന കഥയെ ആസ്പദമാക്കിയാണ് മദനോത്സവം ഒരുക്കിയത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കോഴികള്‍ക്ക് കളറിക്കുന്ന മദനന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സുരാജാണ് മദനനായി എത്തുന്നത്.
ബാബു ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. രാജേഷ് മാധവന്‍, രഞ്ജി കങ്കോല്‍, ഭാമ അരുണ്‍, സ്വാതിദാസ് പ്രഭു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.