ഈയിടെ തമിഴിൽ റിലീസായി പ്രേക്ഷകരുടെയും, നിരൂപകരുടെയും പ്രശംസ നേടി സൂപ്പർഹിറ്റായ ചിത്രമാണ് 'അയോതി'. തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ശശികുമാറും, പ്രീതി അസ്രാണിയും പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മന്ത്ര മൂർത്തിയാണ്. ഈ ചിത്രത്തിനു ശേഷം മന്ത്ര മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടന്മാരിൽ ഒരാളായ മാധവനും, പ്രശസ്ത ബോളിവുഡ് താരയമായ കങ്കണാ രണാവത്തുമാണ് ജോഡി ചേരുന്നത്.
ചിത്രത്തിന്റെ കഥയനുസരിച്ച് ഒരു ഉത്തരേന്ത്യൻ താരമാണത്രെ നായികയുടെ വേഷത്തിന് ചേരുക! അതിനാലാണത്രെ സംവിധായകൻ ചില ബോളിവുഡ് നടിമാരുമായി ചർച്ചകൾ നടത്തി അവസാനം കങ്കണാ റണാവത്തിനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണു റിപ്പോർട്ട്! തമിഴിൽ ജയം രവിയ്‌ക്കൊപ്പം 'ധാം ധൂം' എന്ന ചിത്രത്തിലാണ് കങ്കണ ആദ്യാമായി അഭിനയിച്ചത്. പിന്നീട് തമിഴ്നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ ജീവചരിത്ര സിനിമയായ 'തലൈവി'യിലും ജയലളിതയായി അഭിനയിച്ചിരുന്നു. ഇപ്പോൾ രാഘവാ ലോറൻസിനെ നായകനാക്കി പി. വാസു സംവിധാനം ചെയ്തുവരുന്ന 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗത്തിൽ ചന്ദ്രമുഖിയായി എത്തുന്നത് കങ്കണാ രണാവത്താണ്. മാധവന്റെ ഒപ്പം അഭിനയിക്കുന്ന ഈ ചിത്രം കങ്കണാ രണാവത്തിന്റെ നാലാമത്തെ തമിഴ് ചിത്രമാണ്. 'അയോതി'യെപ്പോലെ മനുഷ്യബന്ധങ്ങളുടെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ഈ ചിത്രത്തിൽ സെന്റിസെൻറ്സിനും പ്രാധാന്യം ഉണ്ടായിരിക്കുമത്രേ! തമിഴ് സിനിമയിലെ ബിഗ് പ്രൊഡക്ഷൻ കമ്പനിയായ ' ട്രൈഡന്റ് ആർട്‌സ്' ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.