പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹരം എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തന ങ്ങൾ പൂർത്തിയായി
ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.
മദ്ധ്യ തിരുവതാം കൂറിലെ,
യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസാകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.
വർണ്ണപ്പൊലിമയോ അതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്.
ഈ ചിത്രത്തിലെ ഓരോ കഥാപാതങ്ങളും നമുക്കു ചുറ്റുമുള്ളവരോ നമ്മുടെയൊക്കെ കുടുംബത്തിലോ ഉള്ളവരാണ്.
അതുകൊണ്ടു തന്നെ
റിയൽ ട്രൂ സ്റ്റോറി എന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബ റായ സഞ്ജു.എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.,: രചന - മഹേഷ് ഗോപാൽ, ജയ് വിഷ്ണു
ഗാനങ്ങൾ - ഹരി നാരായണൻ.
സംഗീതം -- ഹിഷാം അബ്ദുൾ വഹാബ് .
ഛായാഗ്രഹണം. ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് - അപ്പു ഭട്ടതിരി. മാളവിക. വി.എൻ.
കലാസംവിധാനം - ജയൻ ക്രയോൺ.
മേക്കപ്പ് - റോണക്സ് സേവ്യർ
കോസ്റ്റ്യും - ഡിസൈൻ -
സന്യൂജ് ഖാൻ.
അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക്
പ്രൊഡക്ഷൻ എക്സിക്കൂട്ടീവ്സ് സുഹൈൽ.അബിൻ എടവനക്കാട്
പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവെട്ടത്ത്
ബുള്ളറ്റ് ഡയറീസ് എന്ന ചിത്ര ത്തിനു ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം
നിർമ്മിക്കുന്നു
വാഴൂർ ജോസ്