വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ'യിൽ വിജയ്‍ക്കൊപ്പം തൃഷ, സഞ്ജയ് ദത്, അർജുൻ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ടെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. 'ലിയോ'യുടെ ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിയിരിക്കുന്നു സാഹചര്യത്തിലാണ് ഒരു വമ്പൻ ഗാനരഗത്തിന്റെ ചിത്രീകരണം ഈയിടെ ചെന്നൈയിൽ നടന്നത്. വിജയ്‌ക്കൊപ്പം ആയിരത്തോളം നർത്തകരും, ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളും ചേർന്നു നൃത്തം ചെയ്‌തിരുട്ടുള്ള ഈ ഗാനരംഗത്തിൽ മലയാളി നടിയായ മഡോണ സെബാസ്റ്റ്യനും ഡാൻസ് ചെയ്തിട്ടുണ്ട് എന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്.
വിജയ് ഇതുവരെ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായാണത്രെ ഈ ഗാനരംഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 'ലിയോ'യുടെ ഷൂട്ടിംഗ് അടുത്ത തന്നെ പൂർത്തിയാകുമെന്നും അതിനെ തുടർന്നുള്ള വർക്കുകൾ തീർന്നതും ചിത്രം ഒക്ടോബർ 19-ന് തിയേറ്ററുകളിലെത്തുന്നതായിരിക്കും.