തമിഴിൽ ഒരു പാട് ഹിറ്റ് ചിതങ്ങൾ നൽകിയ ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭുദേവക്കൊപ്പം മഡോണ സെബാസ്റ്റിയൻ അഭിനയിച്ചിരിക്കുന്നത്
'കാതലും കടന്നു പോകും', 'പവർ പാണ്ടി', 'കവൻ' തുടങ്ങി ചില തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള മലയാളി താരമാണ് മഡോണ സെബാസ്റ്റിയൻ. കുറച്ചു കാലത്തിന് ശേഷം വിജയ്‌യുടെ 'ലിയോ'യിലൂടെ ഒരു ചെറിയ കഥാപാത്രം മൂലം തമിഴിൽ റീ-എൻട്രിയായ മഡോണ സെബാസ്റ്റിയന് ഈ ചിത്രം വളരെയധികം പ്രശംസ നേടികൊടുത്തിട്ടുണ്ട്. ഇതിനെ തുടർന്ന് താരത്തിന് ഇപ്പോൾ നിറയെ തമിഴ് സിനിമകളിൽ അഭിനയിക്കാനുള്ള അവസരങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചിട്ടുണ്ട്. അതേ സമയം തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളും, നൃത്ത സംവിധായകനും, സംവിധായകനുമായ പ്രഭുദേവക്കൊപ്പം മഡോണ സെബാസ്റ്റിയൻ അഭിനയിച്ചിട്ടുള്ള ഒരു ചിത്രവും റിലീസിന് ഒരുങ്ങി വരികയാണെന്നുള്ള വിവരവും ലഭിച്ചിട്ടുണ്ട്.
തമിഴിൽ ഒരു പാട് ഹിറ്റ് ചിതങ്ങൾ നൽകിയ ശക്തി ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭുദേവക്കൊപ്പം മഡോണ സെബാസ്റ്റിയൻ അഭിനയിച്ചിരിക്കുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ ഇവർക്കൊപ്പം യാഷിക ആനന്ദ്, യോഗി ബാബു, റെഡിൻ കിംഗ്സ്ലി, വൈ.ജി.മഹേന്ദ്രൻ, ജോൺ വിജയ്, ആടുകളം നരേൻ, മധുസൂധന റാവ്, റോബോ ശങ്കർ, സായ്ദീന, എം.എസ്.ഭാസ്കർ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് അശ്വിൻ വിനായകമൂർത്തിയാണ് സംഗീതം നൽകുന്നത്. ഗണേഷ് ചന്ദ്രയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലാണ് സിനിമയുടെ ചിത്രീകരണം നടന്നിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.