NEWS

ഡയലോഗ് പൗവ്വർ ഫുൾ.... മഹാരാജ്

News

തമിഴ് നടൻ വിജയ് സേതുപതിയും മലയാള സിനിമയിലെ പ്രമുഖ നായിക മംത മോഹൻദാസും പ്രധാന വേഷം ചെയ്ത തമിഴ് ചിത്രം മഹാരാജ് തമിഴ് നാടിനൊപ്പം കേരളത്തിലും റിലീസ് ചെയ്തിട്ട് ഒരുവാരം പിന്നിടുമ്പോഴേക്കും വിജയ് സേതുപതിയും സംവിധായകൻ നിഥിലൻ സ്വാമിനാഥനും മംതാ മോഹൻദാസും നിർമ്മാതാവ് സുധൻ സുന്ദരവും കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിലും 'മഹാരാജ്' പ്രദർശനം നടക്കുന്ന തീയേറ്ററുകളിലുമെത്തി പ്രേക്ഷകർക്കുളള നന്ദി അറിയിച്ചു. 
തന്റെ സിനിമക്ക് ഇത്തരമൊരു വരവേൽപ്പ് കിട്ടിയതിൽ ഞാൻ ഏറെ സന്തോഷിക്കുന്നുണ്ടെന്നും കേരളക്കരയിലെ മലയാള സിനിമയോട് എനിക്ക് പണ്ടെ സ്‌നേഹമാണെന്നും സംവിധായകൻ നിഥിലൻ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണന്റെ മതിലുകളും അതുപോലെ തന്നെ അഗ്രഹാരത്തിൽ കഴുതയും ഉൾപ്പെടെ സമീപകാലത്തുവന്ന സാൾട്ട് ആന്റ് പെപ്പർ, തട്ടത്തിൽ മറയത്ത്, കുമ്പളങ്ങി നൈറ്റ്‌സ്, കമ്മട്ടിപ്പാടം തുടങ്ങിയ സിനിമകൾ തന്നെ ഏറെ ആകർഷിച്ചിട്ടുളളതാണെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. 
ഇത്രയും വലിയ സ്വീകരണം മഹാരാജാ സിനിമയ്ക്ക് കേരളത്തിലെ മക്കൾ നൽകിയതിന് വളരെയധികം നന്ദിയുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു.
തമിഴ് സിനിമകളെ സ്വാഗതം ചെയ്യാൻ എന്നുമെന്നും മലയാളികൾക്ക് വളരെ ഇഷ്ടമാണ്. ഞാനൊരു മലയാളിയായതുകൊണ്ട് അതേക്കുറിച്ച് എനിക്ക് കൂടുതൽ അറിയാം. നല്ല സിനിമകൾ ആസ്വദിക്കാനും നല്ല സബ്ജക്ടുളള  നല്ല മാസ് മസാല സിനിമകൾ കേരളത്തിൽ നന്നായി ഓടിയിട്ടുളള ചരിത്രമുണ്ട്. ഈ സിനിമയിൽ ഒരുപാട് നല്ലനല്ല ചേരുവകൾ ഒരുമിച്ച് ചേർന്നു വന്നു. അത് പ്രേക്ഷകർക്കിഷ്ടമായി. അത് അവർ സ്വീകരിച്ചു എന്നറിയുന്നതിൽ സന്തോഷമുണ്ട്.
എനിക്ക് ഈ സിനിമയിൽ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ക്ലൈമാക്‌സാണ്. പ്രത്യേകിച്ചും ക്ലൈമാക്‌സിൽ കുട്ടി പറയുന്ന ഡയലോഗ്. ആ നാലുവരി ഡയലോഗ് മുൻകൂട്ടി എഴുതി ചേർക്കപ്പെട്ടതല്ല. ആ ഷൂട്ടിംഗ് സ്‌പോർട്ടിൽ വച്ചെഴുതിയതാണ്. അത് സത്യമായ ഒരു കാര്യമാണ്. പക്ഷെ, അത് വളരെ പവ്വർ ഫുളളായി മാറിയിരിക്കുന്നു. അതാണ് എന്നെ കൂടുതൽ ആകർഷിച്ചത്. മംതാ മോഹൻദാസ് പറയുകയുണ്ടായി. 
സംവിധായകൻ ഭാരതിരാജ, സിങ്കംപുലി, അനുരാഗ് കശ്യപ്, കൽക്കി, അഭിരാമി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്ന് നിർമ്മിക്കുന്ന ഈ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ഹരീന്ദ്രനാണ്.
ജി.കെ

 


LATEST VIDEOS

Latest