നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കാര്‍ത്തിക് ശങ്കര്‍. സംവിധായകന്‍ രാജസേനന്‍ കുടുംബസുഹൃത്തായതിനാല്‍ അദ്ദേഹത്തിന്‍റെ ചിത്രങ്ങളുമായി സഹകരിക്കുവാനും ചലച്ചിത്ര പ്രവര്‍ത്തനത്തെ സംബന്ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കാനും കാര്‍ത്തിക്കിന് കഴിഞ്ഞു. അത് കാര്‍ത്തിക്കിലെ സിനിമാപ്രവര്‍ത്തകന് സ്വയംപര്യാപ്തത നേടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയിരുന്നു.
തിരക്കഥാരചനയിലും സംവിധാനത്തിലേയ്ക്കും വഴിതുറന്ന നിമിഷങ്ങള്‍. പക്ഷേ കാര്‍ത്തിക്കിന്‍റെ ആത്യന്തികലക്ഷ്യം ഒരു അഭിനേതാവാകുക എന്നതായിരുന്നു. അങ്ങനെ കണ്ണൂരില്‍ ചിത്രീകരണം തുടങ്ങിയ ചിത്രത്തില്‍ ഒരു കോളേജ്കുമാരന്‍റെ വേഷത്തില്‍ ആ സ്വപ്നവും സാക്ഷാത്ക്കരിച്ചിരിക്കുകയാണ് കാര്‍ത്തിക് ശങ്കര്‍.
ഐ.ടി മേഖലയുമായി ബന്ധപ്പെട്ട് ചെന്നൈയിലും ബാംഗ്ലൂരിലും ജോലി ചെയ്തിട്ടുള്ള കാര്‍ത്തിക്കിന് അഭിനയമേഖലയില്‍ ശ്രദ്ധേയനാകണമെന്നാണ് ആഗ്രഹം. അതിന് അഭിനേത്രികൂടിയായ പ്രിയമാതാവിന്‍റെ എല്ലാ പിന്തുണയുമുണ്ട്. അഭിനയരംഗത്ത് പുതിയ ചാരുതയോടെ നല്ല വേഷത്തില്‍ പ്രത്യക്ഷപ്പെടാനും നല്ല സിനിമകള്‍ സംവിധാനം ചെയ്യാനുമാണ് കാര്‍ത്തിക്കിന്‍റെ ആഗ്രഹം. അതിന് അവസരമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.