NEWS

"നായികമാർക്ക് സിനിമകൾ കിട്ടാതെ വരുമ്പോൾ ഇവരുടെ അവസ്ഥ പരിതാപകരമായി മാറും..ഇവർ ട്രാപ്പിൽപ്പെടും... ചാൻസിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യും..."

News

നടി മലാല പാർവതി വളരെ കഴിവുള്ള ഒരു വ്യക്തിയാണ്, മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സ്ത്രീ. ഒരു സൈക്കോളജിസ്‌റ്റും, ടിവി അവതാരകയും, PR പ്രൊഫഷണലും ഇതിനൊക്കെ പുറമേ നല്ലൊരു മനുഷ്യാവകാശ പ്രവർത്തക കൂടിയാണ്. വിവിധ തരത്തിലുള്ള സാമൂഹ്യ അക്രമങ്ങൾക്കെതിരെ നടി പ്രതികരിക്കാറുണ്ട്. ടൈം എന്ന സിനിമയിലൂടെയാണ് മാല പാർവതി സിനിമാഭിനയം തുടങ്ങുന്നത്. നീലത്താമര എന്ന സിനിമയിലൂടെയാണ് നടിയെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്.

ഇപ്പോഴിതാ സിനിമാ മേഖലയിൽ നടക്കുന്ന പല കാര്യങ്ങളെക്കുറിച്ചും മാല പാർവതി തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു പ്രമുഖ ടെലിവിഷൻ ചാനലിന് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. അവതാരകൻ താരത്തിനോട് പുതിയ തലമുറയിലെ താരങ്ങൾ സിനിമയിൽ ഉന്നതിയിലേക്ക് എത്തുവാൻ വേണ്ടി മോശപ്പെട്ട തരത്തിലുള്ള സമീപനങ്ങൾ സ്വീകരിക്കാറുണ്ടോ എന്ന് ചോദിച്ചു.

ഇതിന് മറുപടിയായി താരം പറഞ്ഞത് തീർച്ചയായും അങ്ങനെ ഉണ്ടായിരിക്കും എന്നാണ്. പുതു നായികമാർക്കെല്ലാം തന്നെ സിനിമയിൽ വളരെയേറെ അധികം വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. ഒരു സിനിമയിൽ അഭിനയിച്ചു എന്ന് കരുതി വീണ്ടും അടുത്ത സിനിമയിൽ നായികയായി വേഷം കിട്ടണമെന്നില്ല. ചാനലുകാർ ആദ്യത്തെ സിനിമ ഹിറ്റ് ആകുമ്പോൾ അതിലെ നായികമാരെ ഒക്കെ വെച്ച് ആഘോഷിക്കും എന്നാൽ പിന്നീട് ഈ നായികമാർക്ക് സിനിമകൾ കിട്ടാതെ വരുമ്പോൾ ഇവരിൽ പലരുടെയും അവസ്ഥ പരിതാപകരമായി മാറും.

ഈ സാഹചര്യത്തിലാണ് ഇവർ ട്രാപ്പിൽപ്പെടുന്നത്. അപ്പോൾ ചാൻസിനുവേണ്ടി വിട്ടുവീഴ്ചകൾ ചെയ്യാൻ ചിലർ തയ്യാറാകും. ഇത്തരം കാര്യങ്ങളിൽ ആ സന്ദർഭങ്ങളിലൂടെ കടന്നുപോകുന്ന അവർക്കു മാത്രമേ ഇതിനുള്ള ശരിയായ മറുപടി നൽകാൻ സാധിക്കുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് പോഷ് നിയമവും ഐസിസിയും എല്ലാം ഉള്ളതെന്നും പറഞ്ഞു. അപ്പോൾ അവതാരകൻ അടുത്ത ചോദ്യം ചോദിച്ചത് എന്തിനാണ് മാല പാർവതി ഐസിസി മെമ്പർ സ്ഥാനം രാജിവെച്ചത് എന്നാണ്.

അതിനു കാരണം എന്ത് തെറ്റ് ആര് ചെയ്തു കഴിഞ്ഞാലും അത് നമ്മൾ പോയി അവരെ കണ്ടുപിടിച്ച് കൊടുക്കണം. അല്ലെങ്കിൽ കുറ്റക്കാരി നമ്മൾ ആയിരിക്കും. അതുകൊണ്ട് മാത്രമാണ് ആ സ്ഥാനം ഞാൻ രാജിവെച്ചത് എന്ന് മാല പാർവതി പറഞ്ഞു. ആസ്ഥാനം നൽകിയിരിക്കുന്ന ഉത്തരവാദിത്വം വലുതാണെന്നും അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അവിടെ നിൽക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും പറഞ്ഞു..


LATEST VIDEOS

Latest