NEWS

പൂത്തിരിയും മത്താപ്പുമായി വിഷു - മാളവികമേനോന്‍

News

 

മാളവിക ഇന്ന് മലയാള സിനിമയില്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത നടിയാണ്. സംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ മാളവികയുടെ ഫേസ്ബുക്ക് ഫ്രണ്ട് ആയതാണ് സിനിമയിലേയ്ക്കെത്താന്‍ നിമിത്തമായത്. അത് സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്ത 'നിദ്ര' എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തിലെത്തിച്ചു. പിന്നീട് മാളവിക സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളുടെ ഭാഗമാകുന്നതാണ് മലയാള സിനിമ കണ്ടത്.

മമ്മൂട്ടിച്ചിത്രമായ പുഴുവിലും സുരേഷ്ഗോപിക്കൊപ്പം പാപ്പനിലും മോഹന്‍ലാലിന്‍റെ കൂടെ ആറാട്ടിലും അങ്ങനെ മാളവിക അഭിനയിച്ചു. കൂടാതെ സംവിധായകന്‍ ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ മാളവിക അവതരിപ്പിച്ചിരുന്നു. 916 ലെ കഥാപാത്രവും പ്രിയപ്പെട്ടതാണ്. എന്നാല്‍ ആദ്യകാല ചിത്രങ്ങള്‍ പലതിലും തനിക്ക് ചെയ്യേണ്ടി വന്നത് ഒരേ പാറ്റേണിലുള്ള കഥാപാത്രങ്ങളാണെന്ന് മാളവികയ്ക്ക് പരാതിയുണ്ട്. ഒക്കുന്നെങ്കില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളും ഹ്യൂമര്‍ വേഷങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം.

കൊടുങ്ങല്ലൂര്‍ക്കാരിയായ മാളവികയ്ക്ക് വിഷുവിനെപ്പറ്റിപ്പറഞ്ഞാല്‍ നൂറുനാവാണ്. അത് ഒത്തുചേരലിന്‍റെയും കൈനീട്ടത്തിന്‍റെയും നാളാണെന്നാണ് മാളവികയുടെ പക്ഷം. പൂത്തിരിയും മത്താപ്പൂവും സദ്യയും ഒപ്പം ബന്ധുക്കളുടെ സ്നേഹസംഗമവേള കൂടിയാണിത്. മുന്‍വര്‍ഷങ്ങളില്‍ ഞങ്ങള്‍ കസിന്‍സെല്ലാം ഒത്തുചേര്‍ന്ന് വിഷു അടിച്ചുപൊളിച്ചിരുന്നു. ഇത്തവണത്തെ വിഷു ആഘോഷം സെറ്റിലായിരിക്കുമോ, വീട്ടിലായിരിക്കുമോ എന്നറിയില്ല. എവിടെ ആയിരുന്നാലും മനസ്സിന് സന്തോഷം സൃഷ്ടിക്കുന്ന ആഘോഷങ്ങളില്‍ വിഷുവിന് പ്രത്യേകസ്ഥാനമാണുള്ളത്.

ഏവര്‍ക്കും എന്‍റെ വിഷു ആശംസകള്‍...


ഫോട്ടോ: വിശാന്ത് പി. വേണു


LATEST VIDEOS

Interviews