വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്ന ചിത്രമാണ് ‘ലിയോ’. 'മാസ്റ്റർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ബ്രമ്മാണ്ഡമായി ഒരുങ്ങി വരുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, മൻസൂരലിഖാൻ, പ്രിയാ ആനന്ദ്, മലയാളി താരം മാത്യു തോമസ് തുടങ്ങിയവർ അഭിനയിച്ചു വരുന്ന സാഹചര്യത്തിൽ മറ്റൊരു മലയാളി താരമായ ബാബു ആന്റണിയും ചിത്രത്തിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഇക്കാര്യം ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
കാശ്മീരിൽ തകൃതിയായി ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രം നിർമ്മിക്കുന്നത് 'സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്' എന്ന ബാനറിൽ എസ്.എസ്. ലളിത് കുമാര്‍ ആണ് അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം മനോജ് പരമഹംസയാണ് ചെയ്തു വരുന്നത്. വൻ പ്രതീക്ഷയോടെ ഒരുങ്ങി വരുന്ന 'ലിയോ' സെപ്റ്റംബര്‍ 19ന് തിയറ്ററുകളില്‍ റിലീസിനെത്തും.