നേരം' 'പ്രേമം', 'വരത്തൻ', 'വൈറസ്', 'അഞ്ചാം പാതിരാ', 'ലെവൽ ക്രോസ്സ്' തുടങ്ങി ഒരുപാട് മലയാള സിനിമകളിൽ അഭിനയിച്ച മലയാള നടനായ ഷറഫുദ്ദീന്‍ തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കുവാനിരിക്കുകയാണ്. 'സ്വർഗ്ഗവാസൽ' എന്ന ചിത്രത്തിലൂടെയാണ് ഷറഫുദ്ദീന്റെ ആദ്യത്തെ തമിഴ് സിനിമാ പ്രവേശം. നവാഗതനായ സിദ്ധാർഥ് വിശ്വനാഥ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ നടനും, സംവിധായകനുമായ ആർ.ജെ. ബാലാജിയാണ് ഹീറോ കഥാപാത്രം അവതരിപ്പിക്കുന്നത്. മലയാളിയായ സാന്യ അയ്യപ്പനാണ് ഹീറോയിൻ കഥാപാത്രം അവതരിപ്പിക്കുന്നത്, ഇവരോടൊപ്പം സെൽവരാഘവൻ, കരുണാസ്, ബാലാജി ശക്തിവേൽ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ജയിലിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു പോലീസ് ആക്ഷൻ ഡ്രാമയായിട്ടാണ് ഒരുങ്ങിയിരിക്കുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ചെന്നൈയിലുള്ള സെൻട്രൽ ജയിലിൽ തടവുകാർക്കും, പോലീസിനും ഇടയിൽ ഒരു വൻ ഒരു കലാപം ഉണ്ടാകയുണ്ടായി. ഈ സംഭവത്തിനെ ആസ്പതമാക്കിയുള്ളതാണ് ചിത്രം എന്നാണ് പറയപ്പെടുന്നത്. ഇതിൽ സുനിൽ കുമാർ എന്ന പോലീസ് ഓഫീസറായിട്ടാണ് ഷറഫുദ്ദീന്‍ അഭിനയിക്കുന്നത്. ഈയിടെ പുറത്തുവന്ന ചിത്രത്തിന്റെ ടീസറിനും, ട്രൈലറിനും വമ്പൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ ആരാധകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചിത്രത്തിന്റെ റിലീസിനായി!