NEWS

'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗത്തിൽ മലയാളികളുടെ പ്രിയ താരവും

News

മലയാള 'മണിച്ചിത്രത്താഴി'ന്റെ തമിഴ് റീമേക്കായി പുറത്തുവന്ന ചിത്രമാണ് 'ചന്ദ്രമുഖി'. തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനായ പി.വാസുവിന്റെ സംവിധാനത്തിൽ രജനികാന്ത്, ജോതികാ, നയൻതാര, പ്രഭു, വടിവേലു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രവും വമ്പൻ വിജയമായിരുന്നു. അതോടൊപ്പം ഈ ചിത്രം ചെന്നൈയിലുള്ള ശാന്തി തിയേറ്ററിൽ ഒന്നര വർഷ കാലത്തോളം തുടർച്ചയായി പ്രദർശനം നടത്തി ചരിത്രം കുറിക്കുകയുമുണ്ടായി! അങ്ങിനെയുള്ള 'ചന്ദ്രമുഖി'യുടെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങി വരികയാണ്. പി.വാസു തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എന്നാൽ രണ്ടാം ഭാഗത്തിൽ രജിനികാന്തിന് പകരം രാഘവാ ലാറൻസും, ജ്യോതികക്ക് പകരം ബോളിവുഡ് താരം കങ്കണ രണാവത്തുമാണ് അഭിനയിക്കുന്നത്. ഇവരുടെ ഒപ്പം ആദ്യ ഭാഗത്തിൽ കോമഡി കഥാപാത്രത്തിൽ അഭിനയിച്ച വടിവേലുവും, രാധികാ, മനോബാല, രവി മരിയാ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മലയാളി താരമായ മഹിമ നമ്പിയാരും ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. ഇവർക്ക് ഒരു വമ്പൻ കഥാപാത്രമാണത്രെ ഓഫർ ചെയ്തിരിക്കുന്നത്. നിറയെ മലയാള സിനിമകളിലും, തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് മഹിമാ നമ്പിയാർ!

ഇപ്പോൾ ഹൈദരാബാദിൽ ചിത്രീകരണം നടന്നു വരുന്ന ഈ ചിത്രത്തിന് 'ബാഹുബലി', 'RRR' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ എം.എം. കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. രാജശേഖറാണ് ഛായാഗ്രഹണം ചെയ്തു വരുന്നത്. തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രശസ്ത നിർമ്മാണ കമ്പനികളിൽ ഒന്നായ 'ലൈക്ക'യാണ് ചിത്രം നിർമ്മിക്കുന്നത്.


LATEST VIDEOS

Exclusive