രജനികാന്ത് നായകനായ 'വേട്ടൈയ്യൻ' റിലീസിന് ഒരുങ്ങി വരികയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ 'മനസ്സിലായോ...' എന്ന് തുടങ്ങുന്ന ഒരു ഗാനം പുറത്തുവിട്ടിരിക്കുന്നത്. വൈറലായ ഈ ഗാനത്തിൽ മരണമടഞ്ഞ മലേഷ്യ വാസുദേവൻ്റെ സ്വരമാണ് ഏറ്റവും വലിയ ഹൈലൈറ്റ്! ഇതിഹാസ ഗായകനായ മലേഷ്യ വാസുദേവൻ്റെ ശബ്ദം 27 വർഷത്തിന് ശേഷം AI സാങ്കേതിക വിദ്യയിലൂടെ ഈ ചിത്രത്തിനായി പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ്. എഴുപത്, എൺപത് കാലഘട്ടങ്ങളിൽ രജനികാന്തിന് ചാർട്ട്ബസ്റ്റർ ഗാനങ്ങൾ ആലപിച്ച ഗായകനാണ് മലേഷ്യ വാസുദേവൻ. നോവൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ‘മനസിലായോ’ ഗാനത്തിന് ജീവൻ നൽകിയിരിക്കുന്നത്. മലേഷ്യ വാസുദേവൻ്റെ മകൻ യുഗേന്ദ്രൻ ആലപിച്ച ഗാനം പിന്നീട് തൻ്റെ പിതാവിൻ്റെ പ്രതീകാത്മക ശബ്‌ത്തിലേക്ക് AI സാങ്കേതിക വിദ്യ ഉപയോഗിച്ച് രൂപാന്തരപ്പെടുത്തിയിരിക്കുകയാണ്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, അനിരുദ്ധ് രവിചന്ദർ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 8,000-ലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള മലേഷ്യ വാസുദേവൻ്റെ ശബ്ദം രജനികാന്തിന്റെ 'വേട്ടൈയ്യൻ' ചിത്രം മുഖേന വീണ്ടും കേൾക്കാൻ സാധിക്കുമെന്ന സന്തോഷത്തിലാണ് മലേഷ്യ വാസുദേവൻ്റെ ആരാധകരും, രജനികാന്തിന്റെ ആരാധകരും. ഈ ഗാനത്തിൽ രജിനികാന്തിനൊപ്പം നൃത്തം ചെയ്തിരിക്കുന്നത് മലയാളികളുടെ സ്വന്തം നടിയായ മഞ്ജു വാരിയർ ആണെന്നുള്ളതും എടുത്തു പറയേണ്ട ഒന്നാണ്.